സ്വപ്ന സുരേഷ് പുറത്തേക്ക്; അമ്മ ജയിലിലെത്തി രേഖകൾ സൂപ്രണ്ടിന് കൈമാറി
തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ ജാമ്യം ലഭിച്ച സ്വപ്ന സുരേഷ് ഉടൻ ജയിൽ മോചിതയാകും. സ്വപ്നയുടെ അമ്മ ജാമ്യ രേഖകളുമായി അട്ടക്കുളങ്ങര ജയിലിലെത്തി. ജാമ്യ ഉത്തരവും വ്യവസ്ഥകളുമടങ്ങിയ രേഖകൾ ജയിൽ സൂപ്രണ്ടിന് കൈമാറി.സ്വപ്നയുടെ ജാമ്യ ഉപാധികള്‍ വെള്ളിയാഴ്ച വൈകിട്ടോടെ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. സ്വർക്കടത്തടക്കമുള്ള ആറ് കേസുകളിലും സ്വപ്ന സുരേഷിന് നേരത്തെ ജാമ്യം ലഭിച്ചിരുന്നു. അറസ്റ്റിലായി ഒരു വർഷവും മൂന്ന് മാസവും പിന്നിടുമ്പോഴാണ് സ്വപ്ന ജയിൽ മോചിതയാകുന്നത്.ഈ മാസം രണ്ടിനാണ് നയതന്ത്ര സ്വർണക്കടത്തിലെ എൻ ഐ എ കേസിൽ ഹൈക്കോടതി സ്വപ്നയ്ക്ക് ജാമ്യം അനുവദിച്ചത്. 25 ലക്ഷം രൂപയുടെ ബോണ്ടും തുല്യ തുകയ്ക്കുള്ള രണ്ട് ആൾജാമ്യവും അടക്കമുള്ള രേഖകളാണ് ഹാജരാക്കേണ്ടിയിരുന്നത്.