കര്‍ണാടക രാത്രികാല കര്‍ഫ്യൂ പിന്‍വലിച്ചു
ബംഗലൂരു: കോവിഡ് പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയിരുന്ന രാത്രികാല കര്‍ഫ്യൂ കര്‍ണാടക പിന്‍വലിച്ചു. ജൂലായ് മൂന്നിനാണ് കര്‍ണാടക രാത്രികാല യാത്രാ നിയന്ത്രണം ഏര്‍പ്പെടുത്തിയത്.
കുതിരപ്പന്തയ മത്സരങ്ങള്‍ നിയന്ത്രണങ്ങളോടെ തുടങ്ങാന്‍ സര്‍ക്കാര്‍ ഉത്തരവില്‍ അനുമതി നല്കി. ആളുകളുടെ എണ്ണം നിയന്ത്രിക്കണം. പൂര്‍ണ്ണമായും വാക്സിന് സ്വീകരിച്ചവര്‍ക്ക് മാത്രമായിരിക്കും പ്രവേശനമെന്നും ഇന്ന് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.
കോവിഡ് ബാധിതരായ രാജ്യാന്തര വിമാനയാത്രക്കാര്‍ക്ക് പുതിയ മാര്‍ഗരേഖയും സര്‍ക്കാര്‍ കൊണ്ടുവന്നു. കോവിഡ് പോസിറ്റീവായ യാത്രക്കാര്‍ക്കാര്‍ക്ക് വൈറല്‍ രോഗപ്പകര്‍ച്ചയില്‍ നിന്ന് മുക്തരായാലും പോസിറ്റീവ് ആയി തുടരുന്ന സാഹചര്യത്തില്‍ യാത്ര മുടങ്ങുന്നത് പരിഗണിച്ചാണ് പുതിയ മാനദണ്ഡം. ഇന്ത്യയിലേക്ക് വരുന്നതിന് മുന്‍പ് ഈ യാത്രക്കാര്‍, രോഗലക്ഷണങ്ങള്‍ ഇല്ലെന്നും ആര്‍എന്‍എ ജനിതക ഘടന നെഗറ്റീവ് ആണെന്നതിന്റെ പരിശോധന ലവുംഹാജരാക്കിയാല് മതിയെന്ന് സംസ്ഥാന ടെക്നിക്കല്‍ അഡ്വൈസറി കമ്മിറ്റി വ്യക്തമാക്കി. ഒരു ഡോക്ടര്‍ ആയിരിക്കണം ഈ ക്ലിനിക്കല്‍ റിപ്പോര്‍ട്ട് നല്‍കേണ്ടത്.