ഡിവൈഎഫ്ഐ കാഞ്ഞങ്ങാട് ഹെഡ് പോസ്റ്റോഫീസിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു.
കാഞ്ഞങ്ങാട് ::
ഇന്ധനവില നിയന്ത്രണം കേന്ദ്ര സർക്കാർ തിരിച്ചെടുക്കുക, കേന്ദ്ര സർക്കാരിന്റെ അമിത നികുതി അവസാനിപ്പിക്കുക എന്നീ മുദ്രാവാക്യങ്ങളുയർത്തി ഡിവൈഎഫ്ഐ കാഞ്ഞങ്ങാട് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞങ്ങാട് ഹെഡ് പോസ്റ്റോഫീസിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. സംസ്ഥാന കമ്മിറ്റി അംഗം കെ സബീഷ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡൻ്റ് വിപിൻ കാറ്റാടി അദ്ധ്യക്ഷനായി. ബ്ലോക്ക് ട്രഷറർ വി ഗിനീഷ്, sfi സംസ്ഥാന കമ്മിറ്റി അംഗം ജയനാരായണൻ., ഋഷിത എന്നിവർ സംസാരിച്ചു. ബ്ലോക്ക് സെക്രട്ടറി പ്രിയേഷ് കാഞ്ഞങ്ങാട് സ്വാഗതം പറഞ്ഞു.