അഴിത്തലയിൽ രാജവെമ്പാല പ്രചരിക്കുന്നത് വ്യാജവാർത്ത
നീലേശ്വരം : ഏറെ വിനോദ സഞ്ചാരികൾ എത്തുന്ന തൈക്കടപ്പുറം അഴിത്തലയിൽ രാജവെമ്പാലയെ കണ്ടെന്നും, പിടികിട്ടിയില്ല എന്നും പറഞ്ഞുള്ള വോയ്സ് മെസ്സേജ് പാമ്പിന്റെ ചിത്രം സഹിതം വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഈ വാർത്ത വ്യാജമാണെന്നും തെറ്റായ വാർത്തകൾ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുന്നത് കുറ്റകരമാണെന്നും അഴിത്തല കോസ്റ്റൽ പോലീസ് അറിയിച്ചു. ആരോ തമാശയ്ക്ക് വേണ്ടി ചെയ്ത സംഭവം വളരെ വേഗത്തിലാണ് വ്യാപകമായി പ്രചരിച്ചത്.