ഗൃഹനാഥൻ കസേരയിൽ മരിച്ച നിലയിൽ
കുറ്റിക്കോൽ പുലിക്കോട് വേണുഗോപാലനാണ് മരിച്ചത്
കുറ്റിക്കോൽ: തെങ്ങ് കയറ്റ തൊഴിലാളിയായ ഗൃഹനാഥൻ കസേരയിൽ മരിച്ച നിലയിൽ കണ്ടത്തി.
കുറ്റിക്കോൽ പുലിക്കോട് വേണുഗോപാലൻ (55) ആണ് വിട്ടിലെ കസേരയിൽ മരിച്ചതായി കണ്ടത് .ഹൃദയഘാതമെന്ന് സംശയിക്കുന്നു.
വാവ് പ്രമാണിച്ച് ഭാര്യ ശോഭ തറവാട്ട് വിട്ടിൽ പോയി വൈകിട്ട് വിട്ടിൽ തിരിച്ച് എത്തിയപ്പോഴാണ് വേണുവിനെ ചലനമില്ലാതെ കിടക്കുന്നത് കണ്ടത്. മൃതദേഹം കാസർകോട് ഗവ.ആശുപത്രിയിലേക്ക് മാറ്റി.
പരേതനായ പൊക്കൻ ചോയിച്ചിദമ്പതികളുടെ മകനാണ്.മക്കൾ: അപർണ്ണ ,അക്ഷയ ,അനില .മരുമക്കൾ: ബജിദാസ് (കൊട്ടോടി ) , ദശാന്ത് ( ബന്തടുക്ക ) , സുനീഷ് (രാജപുരം) .സഹോദരങ്ങൾ :കൃഷ്ണൻ ,രാജൻ ,സത്യൻ ,മുരളി ,ശോഭ .