വിലക്കുകള്‍ വിലപ്പോയില്ല; ദീപാവലിക്ക് ശേഷം ഡല്‍ഹിക്ക് ശ്വാസംമുട്ടുന്നു
ന്യുഡല്‍ഹി: ഡല്‍ഹിയില്‍ അന്തരീക്ഷ മലിനീകരണം ആപ്തകരമായ അവസ്ഥയിലെന്ന് റിപ്പോര്‍ട്ട്. ദീപാവലിക്കു ശേഷം ഇന്നു രാവിലെ ഡല്‍ഹിയിലെ അന്തരീക്ഷം കറുത്ത പുകകൊണ്ട് നിറഞ്ഞ നിലയിലായി. വിലക്കുകള്‍ എല്ലാം ലംഘിച്ച് ജനം പടക്കങ്ങള്‍ പൊട്ടിച്ച് ദീപാവലി ആഘോഷിച്ചതാണ് വായു മലിനീകരണം ഇത്രയും രൂക്ഷമാക്കിയത്.
രാവിലെ 7.55ന് ഡല്‍ഹി നഗരത്തിലെ വായുവിന്റെ ഗുണനിലവാര സൂചിക 617 ല്‍ എത്തി. പുലര്‍ച്ചെ മൂന്ന് 655.07 ലായിരുന്നു സൂചിക. എയര്‍ ക്വാളിറ്റി ആന്റ് വെതര്‍ ഫോര്‍കാസ്റ്റിംഗ് ആന്റ് റിസേര്‍ച് സിസ്റ്റത്തിന്റെ കണക്ക് പ്രകാരം ഏറ്റവും ആപത്കരമായ അവസ്ഥയിലാണ് ഡല്‍ഹിയിലെ അന്തരീക്ഷം.
അടുത്ത ഏതാനും ദിവസങ്ങളിലും ഡല്‍ഹിയുടെ അവസ്ഥ ഈ നിലയിലായിരിക്കുമെന്നാണ് സൂചന. ഡല്‍ഹിയുടെ സമീപ പ്രദേശങ്ങളിലും ഈ സ്ഥിതി തന്നെയാണ്. വ്യാഴാഴ്ച 382, ബുധനാഴ്ച 314, ചൊവ്വാഴ്ച 281 എന്നീ നിലയില്‍ തുടര്‍ന്നിരുന്ന സൂചികയാണ് ഒറ്റ ദിവസംകൊണ്ട് ആപ്തകരമായ അവസ്ഥയില്‍ എത്തിയത്.
എയര്‍ ക്വാളിറ്റി ഇന്‍ഡക്സ് പ്രകാരം, 0-50 വരെ നല്ലത്, 51-100 വരെ തൃപ്തികരം, 101-200 വരെ മിതമായത്, 201-300 വരെ മോശം, 301-400 വരെ വളരെ മോശഗ, 401-500 വരെ ഗുരുതരം എന്നിങ്ങനെയാണ് വായു നിലവാരം അളക്കുന്നത്.