കേന്ദ്ര സർക്കാറിൻ്റെ തൊഴിലാളി വിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച്
കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ കെ.എസ്.ഇ.ബി സെക്ഷൻ ഓഫീസിന് മുന്നിൽ ധർണ്ണ നടത്തി
കാഞ്ഞങ്ങാട്: പൊതുമേഖലാ ആസ്തികൾ വിറ്റ് തുലക്കാനുള്ള കേന്ദ്രതീരുമാനം ഉപേക്ഷിക്കുക, സുപ്രീംകോടതിയുടെ അനുമതി നേടി തടസ്സപ്പെട്ട പ്രമോഷൻ ഉകൾ നടത്തുവാൻ മാനേജ്മെന്റ് മുൻകൈ എടുക്കുക, നിയമം പിൻവലിക്കുക, പങ്കാളിത്ത പെൻഷൻ പുന പരിശോധനാ സമിതിയുടെ റിപ്പോർട്ട് സംഘടനകളുമായി ചർച്ച ചെയ്യുക തുടങ്ങി നിരവധി ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ സിഐടിയു കാഞ്ഞങ്ങാട് ഡിവിഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കാഞ്ഞങ്ങാട് കെ.എസ്.ഇ.ബി സെക്ഷൻ ഓഫീസിന് മുന്നിൽ ധർണാ സമരം സംഘടിപ്പിച്ചത്.
സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം കാറ്റാടി കുമാരൻ സമരം ഉദ്ഘാടനം ചെയ്തു.
പി പി ബാബു അധ്യക്ഷത വഹിച്ചു.
സംസ്ഥാന ജോയിൻ സെക്രട്ടറി പി ജനാർദ്ദനൻ കെ പി പ്രദീപ് കുമാർ കെ ചന്ദ്രൻ കെ ശശിധരൻ എന്നിവർ സംസാരിച്ചു