തദ്ദേശ സ്ഥാപനങ്ങൾക്കെതിരെ കോടതിയെ സമീപിക്കും;കേരള ഗവൺമെന്റ് കോൺട്രാക്ടേഴ്സ് ഫെഡറേഷൻ
കാഞ്ഞങ്ങാട്: നിർമ്മാണ പ്രവൃത്തികൾക്കാവശ്യമായ ടാറിന്റെയും, ഡീസലിന്റെയും, മറ്റു സാധ നങ്ങളുടെയും വില അമിതമായി ഉയർന്നപ്പോൾ കരാറുകാർക്ക് ടാറിന്റെ അധികവിലയും ടെണ്ടർ അധികനിരക്കായി എസ്റ്റിമേറ്റിനെ 10 ശതമാനം തുകയും തദ്ദേശ സ്ഥാപനങ്ങൾ കരാറുകാർക്ക് നൽകണമെന്ന് സർക്കാർ ഉത്തരവ് നടപ്പിലാക്കാത്ത തദ്ദേശ സ്ഥാപന ങ്ങൾക്കെതിരെ പ്രവൃത്തി ഏറ്റെടുത്ത് നടത്തുന്ന എല്ലാ കരാറുകാരുടെയും സഹകരണ തോടെ നിയമനടപടിയുമായി കോടതിയെ സമീപിക്കാൻ കേരള ഗവൺമെന്റ് കോൺട്രാക്ടേഴ്സ് ഫെഡറേഷൻ കാസർഗോഡ് ജില്ലാ കമ്മിറ്റി തീരുമാനിച്ചു. പല തദ്ദേശ സ്ഥാപനങ്ങളും സർക്കാർ ഉത്തരവിനെ കാറ്റിൽ പറത്തുകയാണ്. എസ്റ്റിമേറ്റിൽ ഒരു ബാരൽ ടാറിന് 5700/- രൂപയാണ് കരാറുകാർക്ക് നൽകുന്നത്. ഇപ്പോൾ ടാറിന്റെ വില 9000/- കടന്നു. ടാറിംഗ് പ്രവൃത്തി ചെയ്യുന്ന യന്ത്രം പ്രവർത്തിക്കുന്ന ഡീസലിന്റെ വില 105 – രൂപയാണ്. നാടിന്റെ വികസന പ്രവർത്തനം നടത്തുന്ന കരാറുകാരെ ആത്മ ഹത്യയിലേക്ക് തള്ളിവിടുന്ന സമീപനം ബന്ധപ്പെട്ടവർ തിരുത്തണമെന്ന് ജില്ലാ കമ്മിറ്റി അഭ്യർത്ഥിച്ചു. യോഗത്തിൽ ഇ.വി കൃഷ്ണപൊതുവാൾ, ബി.എം.കൃഷ്ണൻ നായർ, മധു പൊന്നൻ, മാട്ടുമ്മൽ കൃഷ്ണൻ, എം ചന്ദ്രൻ, എം.മുനീർ, എ.കെ.വിനോദ്, പി.ഗോ വിന്ദൻ എന്നിവർ സംസാരിച്ചു. ബി.ഷാഫി ഹാജി അദ്ധ്യക്ഷത വഹിച്ചു. എ.വി. ശ്രീധ രൻ സ്വാഗതം പറഞ്ഞു.