കോവിഡ് മരണ ധനസഹായത്തിന് അപേക്ഷിക്കാം
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ ആശ്രിതര്‍ക്ക് ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. മരിച്ചയാളുടെ ഏറ്റവും അടുത്ത ബന്ധുവാണ് അപേക്ഷിക്കേണ്ടത്. ഇതിനായി രൂപീകരിച്ച www.relief.kerala.gov.in എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കാമെന്ന് റവന്യു വകുപ്പ് വ്യക്തമാക്കി.
അപേക്ഷകന്റെ ആധാര്‍, ബാങ്ക് പാസ്ബുക്ക്, റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ്, മരിച്ചയാളുടെ കോവിഡ് മരണ സര്‍ട്ടിഫിക്കറ്റ് എന്നിവ വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്യണം. ഈ രേഖകള്‍ വില്ലേജ് ഓഫീസര്‍ പരിശോധിച്ച് ജില്ലാ ദുരന്ത നിവാരണ അതോറിറ്റിക്ക് കൈമാറും. പരിശോധിച്ച് ധനസഹായം അനുവദിക്കും.
ഒറ്റത്തവണയായി 50,000 രൂപയും ബി.പി.എല്‍ കുടുംബങ്ങളിലെ അര്‍ഹതപ്പെട്ടവര്‍ക്ക് പ്രതിമാസം 5000 രൂപ വീതം 36 മാസവുമാണ് ധനസഹായം അനുവദിക്കുക.