കേരള | ഗവൺമെൻറ് കോൺട്രാക്ടേഴ്സ് ഫെഡറേഷനൻ കാസർകോട് ജില്ലാ സമ്മേളനം
നവംബർ 7-ന് പടന്നക്കാട് ബേക്കൽ ക്ലബ്ബിൽ
കാഞ്ഞങ്ങാട്: കേരളത്തിലെ ചെറുകിട കരാറുകാരുടെ സംഘടനയായ കേരള | ഗവൺമെൻറ് കോൺ ടാകേഴ്സ് ഫെഡറേഷന്റെ 18-ാം സംസ്ഥാന സമ്മേളനം നടക്കുന്നതിന്റെ ഭാഗമായി സംഘടനയുടെ കാസർകോട് ജില്ലാ സമ്മേളനം നവംബർ 7-ന് ഞായറാഴ്ച്ച പടന്നക്കാട് ബേക്കൽ ക്ലബ്ബിൽ എംവി കുഞ്ഞപ്പൻ ഹാളിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ചെറുകിട ഇടത്തരം കരാറുകാർ നേരിടുന്ന വിവിധ പ്രശ്നങ്ങൾ പ്രക്ഷോഭങ്ങളിലൂടെയും സർക്കാരിന് നേരിട്ടുംഗവൺമെൻറിൻറെ ശ്രദ്ധയിൽ കൊണ്ടുവരാൻ സംഘടനയ്ക്ക് പരമാവധി കഴിഞ്ഞിട്ടുണ്ട്. എങ്കിൽപേലും നിരവധി പ്രശ്നങ്ങൾ ഇപ്പോഴും ബാക്കി നിൽക്കുന്ന സാഹചര്യത്തിലാണ് ഈ സമ്മേളനം നടക്കുന്നത്. സമ്മേളനത്തോടനുബന്ധിച്ച് എസ്.എസ്.എൽ.സി പ്ലസ് ടു 2020-21 വർഷങ്ങളിലെ പരീക്ഷയിൽ ഉന്നത വിജയം നേടിയ കരാറുകാരുടെ മക്കളെ ഉപഹാരം നൽകി ആദരിക്കാനും,പഴയകാല സംഘടന പ്രവർത്തകരായ പടന്നക്കാട് പി മൊയ്തു ഹാജി : എ മുഹമ്മദ് എന്നിവരെ സമ്മേളനത്തിൽ ആദരിക്കും’ കൂടാതെ സോഷ്യൽ സെക്യൂരിറ്റിയിൽ പുതിയ അംഗങ്ങളെ ചേർക്കൽ സർട്ടിഫിക്കറ്റ് വിതരണം .ചെയ്യൽ സോഷ്യൽ സെക്യൂരിറ്റിയിലെ റിട്ടയർമെന്റ് ആനുകൂല്യം വിതരണം ചെയ്യൽ എന്നീ പരിപാടികളും നടക്കുക യാണ്. സമ്മേളനം രാവിലെ 10:30 ന് കാഞ്ഞങ്ങാട് എംഎൽഎ ഇ.ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് .ഷാനവാസ് പാദൂർ മുഖ്യാതിഥിയാകും. സംഘടനയുടെ സംസ്ഥാന പ്രസിഡൻറ് .വി.കെ.സി മമ്മദ്കോയ എക്സ് എംഎൽഎ സംസ്ഥാന വർക്കിങ് പ്രസിഡന്റും സോഷ്യൽ സെക്യൂരിറ്റി സംസ്ഥാന ചെയർമാനുമായ കെ. ജെ വർഗീസ് സംസ്ഥാന ജനറൽ സെക്രട്ടറി പി.വി കൃഷ്ണൻ സംസ്ഥാന രക്ഷാധികാരി .ഇ.വി. കൃഷ്ണ പൊതുവാൾ എന്നിവർക്ക് പുറമേ സംഘടനയുടെ സംസ്ഥാന ജില്ലാ നേതാക്കൾ പങ്കെടുക്കും ഇതു സംബന്ധിച്ച് ചേർന്ന വാർത്താ സമ്മേളനത്തിൽ
ബി.എം കൃഷ്ണൻ നായർ, മധു പൊന്നൻ ബി ഷാഫി ഹാജി, ഇ ശ്രീധരൻ, തമ്പാൻ എന്നിവർ പങ്കെടുത്തു