അയൽവാസിയുടെ ക്രൂരത; കുട്ടികളെ കളിക്കാന്‍ വിളിച്ചതിന് പത്താംക്ലാസുകാരന്റെ കണ്ണ് അടിച്ച് തകർത്തു
ആലപ്പുഴ: അയല്‍വാസിയുടെ മര്‍ദനത്തില്‍ പത്താംക്ലാസ് വിദ്യാര്‍ഥിക്ക് ഗുരുതര പരിക്ക്. കണ്ണിന് പരിക്കേറ്റ വിദ്യാർഥിയെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു കൊണ്ടു പോകും.
ആലപ്പുഴ പല്ലന സ്വദേശി അനിലിന്റെ മകന് അരുണ്‍ കുമാറിന്റെ കണ്ണിനാണ് ഗുരുതര പരിക്കേറ്റത്. അയല്‍വാസിയായ ശാരങ്ധരനാണ് കുട്ടിയെ മർദിച്ചത്. കുട്ടികളെ കളിക്കാന്‍ വിളിച്ചുകൊണ്ടുപോയതിന്റെ പേരിലായിരുന്നു മര്‍ദനമെന്ന് പരാതിയിൽ പറയുന്നത്.