വയോധികയെ തള്ളിയിട്ട മകന്റെ ഭാര്യാമാതാവിനെതിരെ കേസ്
രാജപുരം: വീട്ടിൽ അതിക്രമിച്ച് കയറി ഗൾഫിലുള്ള മകന്റെ ഭാര്യ യുടെ മാതാവ് മകളുടെ വസ്ത്രങ്ങൾ എടുക്കുന്നത് തടഞ്ഞ വ യോ ധികയെ തള്ളിയിട്ട് പരിക്കേല്പിച്ചതായി പരാതി.
ചുള്ളിക്കര കോടോം ബേളൂരിലെ അയറോട്ട് ഹൗസിൽ ചിരുതെ(75) യുടെ പരാതി യിലാണ് രാജപുരം പോലീസ് കേസെടുത്തത്. ഇക്കഴിഞ്ഞ രണ്ടിന് വൈകുന്നേരം അഞ്ചരമണിയോടെയാണ് സം
ഭവം. ഗൾഫിൽ ജോലി ചെയ്യുന്ന മകൻ ഭാര്യയുമായി വിവാഹ ബന്ധം വേർപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ നിലനി ൽക്കെ സ്വന്തം വീട്ടിലേക്ക് വന്ന മകളുടെ വസ്ത്രങ്ങൾ എടുക്കാ നായി എത്തിയ വെള്ളിക്കോത്ത് സ്വദേശിനിയായ സാവിത്രിയെ മക ളുടെ ഭർതൃമാതാവ് തടഞ്ഞതോടെ വാക്കേറ്റത്തിനിടെ തള്ളിയിടു കയായിരുന്നു. പരിക്കേറ്റ വയോധിക ആശുപത്രിയിൽ ചികിത്സ തേ ടിയിരുന്നു. പരാതിയിൽ കേസെടുത്ത രാജപുരം പോലീസ് അന്വേ ഷണം തുടങ്ങി.