പാനൂരിൽ ബി.ജെ.പി പ്രവർത്തകന് നേരെ വധശ്രമം
പാനൂർ: ബി.ജെ.പി പ്രവർത്തകന് നേരെ വധശ്രമം ബിജെപി പ്രവർത്തകനായ ഓട്ടോ ഡ്രൈവർ മൊട്ടേമ്മൽ ആഷിക്കിന് വെട്ടേറ്റു. വൈദ്യർ പീടിക – കൂറ്റേരി കനാൽ റോഡ് ബൊമ്മക്കൽ വീട് പരിസരത്ത് വെച്ചാണ് വധശ്രമമുണ്ടായത്.
ബുധനാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് സംഭവം. രണ്ട് ആക്ടീവ സ്കൂട്ടറിൽ എത്തിയ നാലുപേർ കൂറ്റേരി ഭാഗത്തുനിന്ന് വൈദ്യർ പീടിക ഭാഗത്തേക്ക് പോവുകയും തിരിച്ച് കൂറ്റേരി ഭാഗത്തേക്ക് വന്നു ആക്രമിക്കുകയാണ് ഉണ്ടായത്.
ആഷിക്കിന് പാനൂർ സർക്കാർ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയതിന് ശേഷം തലശ്ശേരി സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. മുസ്ലിംലീഗ് പ്രവർത്തകരാണ് ആക്രമണത്തിനു പിന്നിലെന്ന് ബി.ജെ.പി ആരോപിച്ചു.