പിണറായി സർക്കാർ കേന്ദ്ര സർക്കാരിനെ മാതൃകയാക്കി നികുതി കുറയ്ക്കണം; ഇല്ലെങ്കിൽ ശക്തമായ പ്രക്ഷോഭമെന്ന് കെ സുരേന്ദ്രൻ
തിരുവനന്തപുരം: കേന്ദ്ര സർക്കാർ നികുതി കുറച്ചത് മനുഷ്യത്വപരമായ നടപടിയാണെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. കേന്ദ്ര മാതൃകയിൽ പിണറായി സർക്കാർ സംസ്ഥാനത്തെ പെട്രോൾ, ഡീസൽ വില കുറയ്ക്കാൻ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.സംസ്ഥാന സർക്കാർ ജനങ്ങളെ കളിയാക്കുകയാണ്. നികുതി കുറയ്ക്കാൻ പിണറായി സർക്കാർ തയ്യാറായില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം ഉണ്ടാകുമെന്നും സുരേന്ദ്രൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ അടവുകളെല്ലാം പൊളിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.കേന്ദ്രത്തെ പഴിചാരി ജനങ്ങളുടെ കണ്ണിൽ പൊടിയിടുകയാണ് പിണറായി സർക്കാരെന്നും അദ്ദേഹം വിമർശിച്ചു.പിണറായിയുടെയും ബാലഗോപാലിന്റെയും ഹൃദയം കരിങ്കല്ലിന് സമാനമാണെന്നും സുരേന്ദ്രൻ പറഞ്ഞു.