സ്കൂൾ പരിസരത്തുനിന്ന് കഞ്ചാവുമായി യുവാവ് പിടിയിൽ
കുറ്റിപ്പുറം: കഞ്ചാവുമായി യുവാവ് പിടിയിൽ. പുത്തനത്താണി പുന്നത്തല റഹിമിനെയാണ് (32) പൊലീസ് പിടികൂടിയത്.
കുറ്റിപ്പുറത്തെ സ്കൂൾ പരിസരത്തുനിന്നാണ് പ്രതിയെ പൊലീസ് പിടികൂടിയത്. സ്കൂൾ തുറന്നതുമായി ബന്ധപ്പെട്ട് നടത്തിയ പ്രത്യേക പരിശോധനയിലാണ് ഇയാളെ പിടികൂടിയത്. ഇയാൾ കുട്ടികൾക്ക് കഞ്ചാവ് നൽകുന്ന സംഘാംഗമാണെന്ന് പൊലീസ് അറിയിച്ചു.
ഇതോടൊപ്പം കഞ്ചാവ് വലിക്കുകയായിരുന്ന മൂന്ന് കൗമാരക്കാരെയും പിടികൂടിയിട്ടുണ്ട്. ഇവർക്കെതിരെ കേസെടുത്ത് രക്ഷിതാക്കളെ വിളിച്ചുവരുത്തി ലഹരിമുക്തി ചികിത്സക്കയച്ചു.