കാസര്‍കോട്: ഡിസംബര്‍ 9 മുതല്‍ തിരുവനന്തപുരം കെ.സി.എ സ്റ്റേഡിയത്തില്‍ നടക്കുന്ന രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റിനുള്ള കേരള ടീമില്‍ തുടര്‍ച്ചയായ അഞ്ചാം വര്‍ഷവും മുഹമ്മദ് അസ്ഹറുദ്ദീന് ഇടംനേടി. തളങ്കര സ്വദേശിയായ അസ്ഹറുദ്ദീന് കെ.സി.എ ക്രിക്കറ്റ് അക്കാദമിയിലൂടെ വളര്‍ന്ന താരം കൂടിയാണ്. കഴിഞ്ഞ വര്‍ഷത്തെ രഞ്ജി ട്രോഫിയില്‍ മുന്‍ ഇന്ത്യന്‍ താരം യുവരാജ് സിംഗ് നായകനായി ഇറങ്ങിയ പഞ്ചാബിനെതിരെ നേടിയ തിളക്കമാര്‍ന്ന സെഞ്ച്വറി മികച്ച ഇന്നിങ്സുകളില്‍ ഒന്നായിരുന്നു. അസ്ഹറുദ്ദീനെ കാസര്‍കോട് ജില്ലാ ക്രിക്കറ്റ് അസോസിയേഷന് അഭിനന്ദിച്ചു.