കൊവിഡ് തീർന്നാലുടൻ പബ്ബ്, ഐടി പാർക്കുകളിലെ പോരായ്മ പരിഹരിക്കുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ഐടി പാർക്കുകളിൽ പബ്ബിന്റെ കുറവ് കൊവിഡ് തീർന്നാലുടൻ പരിഹരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിലെ ചോദ്യോത്തര വേളയിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. ഐടി പാർക്കുകളിൽ വൈൻ പാർലറുകൾ ആരംഭിക്കുന്ന കാര്യവും ആലോചനയിലുണ്ടെന്ന് അദ്ദേഹം പറഞ്ഞു.ഐടി പാർക്കുകളിൽ സ്ഥാപനങ്ങൾ തുടങ്ങുന്നതിനായി എത്തുന്ന വിവിധ കമ്പനി പ്രതിനിധികൾ ചൂണ്ടിക്കാട്ടുന്ന പ്രധാന കുറവ് പബ്ബുകൾ ഇല്ലെന്നതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇത് പരിഹരിക്കുന്നതിനായി പബ്ബുകൾ തുടങ്ങുന്നത് സംബന്ധിച്ച് ആലോചന നടത്തിയിരുന്നെങ്കിലും കൊവിഡ് മൂലം തുടർ നടപടികൾ സ്വീകരിക്കാൻ സാധിച്ചിരുന്നില്ല.കൊവിഡ് വ്യാപനം കുറയുന്ന മുറയ്ക്ക് ഐടി പാര്‍ക്കുകളില്‍ പബ്ബ്-വൈന്‍ പാര്‍ലറുകള്‍ ആരംഭിക്കുന്ന കാര്യം പരിഗണിക്കുമെന്ന് മുഖ്യമന്ത്രി സഭയിൽ അറിയിച്ചു.