ആരോഗ്യനിലയിൽ മാറ്റമില്ല ; വി.എസ് അച്യുതാനന്ദൻ ഐ.സി.യുവിൽ തുടരുന്നു
ദേഹാസ്വാസ്ഥ്യം മൂലം മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന് ഐ.സിയുവില്‍ തുടരുന്നു. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് തിങ്കളാഴ്ചയാണ് അച്യുതാനന്ദനെ തിരുവനന്തപുരം പട്ടത്തെ എസ്.യു.ടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പതിവ് പരിശോധനയ്ക്കായാണ് വി.എസ് തിങ്കളാഴ്ച ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ ആരോഗ്യനില മോശമാണെന്ന തിരിച്ചറിവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. വെന്റിലേറ്ററിന്റെ സഹായം വേണ്ടി വന്നേക്കുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു. വി.എസിന് ഉദരസംബന്ധങ്ങളായ അസുഖങ്ങളുണ്ടെന്നും വൃക്കയുടെ പ്രവര്‍ത്തനം തകരാറിലാണെന്നും ആശുപത്രി അധികൃതര്‍ പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ വ്യക്തമാക്കിയിരുന്നു. ഡോക്ടര്‍മാര്‍ അദ്ദേഹത്തിന്റെ ആരോഗ്യനില നിരന്തരം നിരീക്ഷിച്ച് വരികയാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.