കാബൂളില്‍ സൈനിക ആശുപത്രിക്ക് സമീപം ഇരട്ട സ്ഫോടനം: 15 മരണം
കാബുള്‍: അഅഫ്ഗാനിസ്താനില് തലസ്ഥാന നഗരമായ കാബൂളിലെ സൈനിക ആശുപത്രിക്ക് സമീപമുണ്ടായ ഇരട്ട സ്ഫോടനത്തില്‍ 15 പേര് കൊല്ലപ്പെട്ടു. 34 പേര്‍ക്ക് പരിക്കേറ്റു. സ്ഫോടനത്തിനു പിന്നാലെ വെടിവയ്പുണ്ടായെന്നും ദൃക്സാക്ഷികള്‍ പറയുന്നു.
ആശുപത്രിയുടെ ആദ്യ ചെക്പോസ്റ്റിലാണ് ആദ്യം സ്ഫോടനമുണ്ടായത്. തൊട്ടുപിന്നാലെ വെടിവയ്പും നടന്നുവെന്ന് ആശുപത്രിയിലെ ഡോക്ടറായ സര്‍ദാര്‍ മുഹമ്മദ് ദൗദ് ഖാന് പറഞ്ഞു.
വൈകാതെ രണ്ടാമത്തെ സ്ഫോടനവും നടന്നു. രണ്ട് സ്ഫോടനങ്ങളുണ്ടായി എന്ന് താലിബാന് മാധ്യമ വക്താവ് വ്യക്തമാക്കി. താലിബാന് പ്രത്യേക സേന സ്ഥലത്തെത്തിയതായും കൂടുതല്‍ വിവരങ്ങള്‍ പിന്നീട് വ്യക്തമാക്കുമെന്നും ആഭ്യന്തര മന്ത്രാലയം വക്താവ് ഖ്വരി സയീദ് ഖോസ്തി പറഞ്ഞു.