ആലപ്പുഴയിൽ ക്ലാസ് കഴിഞ്ഞ് മടങ്ങിയ വിദ്യാർത്ഥിനിയെ കൂട്ടംചേർന്ന് പീഡിപ്പിച്ചു
ആലപ്പുഴ : കഴിഞ്ഞ ദിവസം സ്കൂൾ വിട്ട് മടങ്ങിയ വിദ്യാർത്ഥിനി പീഡനത്തിനിരയായി. എടത്വ മുട്ടാറിലാണ് സംഭവം. ക്ലാസ് കഴിഞ്ഞ് ഉച്ചയ്ക്ക് വീട്ടിലേക്ക് പോകുന്നതിനിടയിലാണ് 15 വയസുകാരിയെ ഒരു സംഘമാളുകൾ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചത്. ജില്ലാ പൊലീസ് മേധാവി ജി. ജയ്ദേവിന്റെ നേതൃത്വത്തിൽ രാമങ്കരി പൊലീസ് അന്വേഷണം തുടങ്ങി.