കള്ളപ്പണക്കേസ്: ഇബ്രാഹിംകുഞ്ഞിനെതിരായ ഇ.ഡി അന്വേഷണത്തിന് രണ്ടാഴ്ച സ്റ്റേ
ഇബ്രാഹിംകുഞ്ഞ് പൊതുമരാമത്ത്മന്ത്രിയായിരിക്കേ ചന്ദ്രിക ദിനപത്രത്തിലേക്ക് കള്ളപ്പണം നിക്ഷേപിച്ചുവെന്നാണ് കേസ്.
കൊച്ചി: കള്ളപ്പണക്കേസില്‍ മുന്‍മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞിനെതിരായ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അന്വേഷണത്തില്‍ രണ്ടാഴ്ച സ്റ്റേ. ഹൈക്കോടതി ഡിവിഷന് ബെഞ്ചാണ് അന്വേഷണം താത്ക്കാലികമായി തടഞ്ഞത്. സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ ഇബ്രാഹിം കുഞ്ഞ് നല്കിയ ഹര്‍ജിയിലാണ് സ്റ്റേ.
ഇബ്രാഹിംകുഞ്ഞ് പൊതുമരാമത്ത്മന്ത്രിയായിരിക്കേ ചന്ദ്രിക ദിനപത്രത്തിലേക്ക് കള്ളപ്പണം നിക്ഷേപിച്ചുവെന്നാണ് കേസ്.