ചോയ്യംങ്കോട് – നീലേശ്വരം റോഡ് മെക്കാഡം ടാറിംങ്ങ് നടപടി വേഗത്തിലാക്കണം; തീയ്യക്ഷേമസഭ
നീലേശ്വരം: ചോയ്യംങ്കോട് മുതൽ നീലേശ്വരം വരെയുള്ള റോഡിൻ്റെ ശോചനീയാവസ്ഥയിൽ ജനങ്ങളുടെ നടുവൊടിഞ്ഞിരിക്കുകയാണ് ,റോഡിൻ്റെ മെക്കാഡം ടാറിങ്ങ് സാങ്കേതിക കാരണങ്ങൾ പറഞ്ഞ് വർഷങ്ങളായി നീട്ടികൊണ്ടു പോകുന്ന ദുരവസ്ഥയാണെന്നും അധികൃതരുടെ ഭാഗത്ത് നിന്നും അടിയന്തിരമായ ഇടപെടൽ ഉണ്ടാകണമെന്നും ടാറിങ്ങ് പ്രവർത്തനം ഉടൻ ആരംഭിക്കണമെന്നും തീയ്യക്ഷേമസഭ കൂവാറ്റി – കോട്ടക്കുന്ന് യൂണിറ്റുകളുടെ രൂപീകരണ യോഗം ആവശ്യപ്പെട്ടു. വർഷങ്ങളായി ജനങ്ങളുടെ ദുരിതത്തിലാക്കി കൊണ്ട് ടാറിങ്ങ് നടപടികളിലെ മെല്ലെപോക്കിൽ യോഗം പ്രതിഷേധമറിയിച്ചു. കഴിഞ്ഞ ദിവസം നടന്ന തീയ്യക്ഷേമ കൂവാറ്റി, കോട്ടക്കുന്ന് യൂണിറ്റുകളുടെ രൂപീകരണ യോഗത്തിൽ പുതുതായി മൂന്ന് കമ്മിറ്റികൾ നിലവിൽ വന്നു. തീയ്യ സമുദായം നേരിടുന്ന സംവരണ നഷ്ടം പരിഹരിക്കുന്നതിന് വേണ്ടിയുള്ള പോരാട്ടത്തിനും ,സമുദായ ക്ഷേമ പ്രവർത്തനങ്ങൾക്കും യോഗം ഐക്യദാർഢ്യം പ്രഖ്യപിച്ചു. തീയ്യക്ഷേമസഭ കൂവാറ്റി യൂണിറ്റ് പ്രസിഡൻ്റായി സി.ദാമോദരൻ, സെക്രട്ടറിയായി പി രാജൻ എന്നിവരെ തിരെഞ്ഞെടുത്തു. കൂവാറ്റി വനിതാ കമ്മിറ്റി പ്രസിഡൻ്റായി എം ഉഷ,
സെക്രട്ടറിയായി ടി.ശ്യാമളയെയും
തിരെഞ്ഞെടുന്നു
കോട്ടക്കുന്ന് വനിത കമ്മിറ്റി പ്രസിഡൻ്റായി സിന്ധു TV,
സെക്രട്ടറിയായി സുനിത പി യെയും തെരെഞ്ഞെടുത്തു. സി. ദാമോധരൻ സ്വഗതം ആശംസിച്ചു.
തീയ്യക്ഷേമസഭ സംസ്ഥാന കമ്മിറ്റി ചെയർമാൻ കെ.വി ശ്രീരാജ് പാലക്കാട്ട് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ .ജനറൽ കൺവീനർ വിനോദൻ തുരുത്തി, ട്രഷറർ സുകേഷ് ടി വി ,മോഹനൻ കുന്നത്ത്, സൂരജ് തലക്കോടൻ എന്നിവർ സംസാരിച്ചു. എം ഉഷ നന്ദി അറിയിച്ചു.