മാരിയമ്മ ക്ഷേത്രത്തിൽ സഹസ്രദീപാങ്കാര പൂജ
കാഞ്ഞങ്ങാട്: ദീപാവലി നാളിൽ പുതിയകോട്ട മാരിയമ്മ ക്ഷേത്രത്തിലെ നമസ്കാര മണ്ഡപത്തിൽ ആയിരം നെയ്ത്തിരി നാളങ്ങൾ തെളിയും. 4ന് വൈകീട്ട് 6.30ന് ദീപാരാധന വേളയിലാണ് നെയ് വിളക്കുകളുടെ പ്രഭയിൽ സഹസ്ര ദീപാലങ്കാര പൂജ നടക്കുന്നത്. മേൽശാന്തി പുതുമന സുബ്രഹ്മണ്യൻ നമ്പൂതിരി കാർമികത്വം വഹിക്കും. കോവിഡ് നിയന്ത്രണങ്ങൾക്കു വിധേയമായി ഭക്തജനങ്ങൾക്ക് നെയ് വിളക്ക് തെളിയിക്കാമെന്ന് ക്ഷേത്രം എക്സി. ഓഫീസർ എം.ടി.രാമനാഥ ഷെട്ടി അറിയിച്ചു.