വര്‍ഗീയതയ്ക്കെതിരെ നാം ഒന്ന് നമ്മളൊന്ന് എന്ന മുദ്രവാക്യവുമായി സയ്ജാസ് കല്ലുരാവിയുടെ പദയാത്രയും സാംസ്കാരിക സമ്മേളനവും ഇന്ന്
കാഞ്ഞങ്ങാട്: വര്‍ഗീയതയ്ക്കെതിരെ നാം ഒന്ന് നമ്മളൊന്ന് എന്ന മുദ്രവാക്യവുമായി സയ്ജാസ് കല്ലുരാവി നടത്തുന്ന പദയാത്രയും സാംസ്കാരിക സമ്മേളനവും ഇന്ന് വൈകീട്ട് നാലു മണിക്ക് മെട്രോ മുഹമ്മദ് ഹാജി നഗറില്‍ നടക്കും. പദയാത്രയും സാംസ്കാരിക സമ്മേളനവും രാജ് മോഹന്‍ ഉണ്ണിത്താന് എം.പി ഉദ്ഘാടനം ചെയ്യും. പദയാത്രയുടെ ഫ്ളാഗ് ഓഫ് കര്‍മ്മം എം ഹമീദ് ഹാജി നിര്‍വഹിക്കും. ഡി.വൈ.എസ്.പി ഡോ.വി ബാലകൃഷ്ണന്, ചെയര്‍പേഴ്സണ്‍ സുജാത ടീച്ചര്‍ വിശിഷ്ടാതിഥികളായിരിക്കും. എച്ച് ഗുരുദാസ് പൈ, പാലക്കി കുഞ്ഞഹമ്മദ് ഹാജി എന്നിവരെ ആദരിക്കും. സ്വാമി പ്രേമാനന്ദ, അബ്ദുല്‍ ശുക്കൂര്‍ ഫൈസി എന്നിവര്‍ പ്രഭാഷണവും ബഷീര്‍ വെള്ളിക്കോത്ത് മുഖ്യ പ്രഭാഷണവും നടത്തി.തുടര്‍ന്ന് രാത്രി ഏഴ് മണിക്ക് മലബാര്‍ ഇസ്ലാമിക് കോംപ്ലക്സ് വിദ്യാര്‍ഥികളുടെ ബലാബിലെ ത്വയ്ബ ബുര്‍ദ, ഖവാലി നടക്കും. പരിപാടിയുടെ ഉദ്ഘാടനം കെ.എം.സി.സി നേതാവ് സി.എച്ച് അസ്ലം നിര്‍വഹിക്കും. എം മൊയ്തു മൗലവി, എ ഹമീദ് ഹാജി വിശിഷ്ടാതിഥികളാവും. ഇ തോടനുബന്ധിച്ച് വമ്പിച്ച മാപ്പിളപ്പാട്ട് മല്‍സരവും നടക്കും. വിജയികള്‍ക്ക് 5000, 3000 ക്യാഷ് അവാര്‍ഡും നല്‍കും.
ഇതു സംബന്ധിച്ച് ചേർന്ന വാർത്താ സമ്മേളനത്തിൽ
മുസമ്മൽ കല്ലൂരാവി: കബീർപട്ടനാവി, സഹദ് കല്ലു രാവി, ഗോൾഡൺ ഷെരീഫ്, ആബിദ് – പി എന്നിവർ പങ്കെടുത്തു.