ഫോട്ടോഗ്രാഫർ ആർ.സുകുമാരനെ സൗഹൃദ കൂട്ടായ്മ ആദരിക്കുന്നു.
കാഞ്ഞങ്ങാട്: നാല് പതിറ്റാണ്ടിലേറെയായി ഫോട്ടോഗ്രാഫി മേഖലയിൽ മികച്ച പ്രവർത്തനം നടത്തി പൊതുസമൂഹത്തിന്റെ പ്രശംസയും അംഗീകാരവും നേടിയ ആർ.സുകുമാരൻ ആശിർവാദിനെ സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തിൽ ആദരിക്കുമെന്ന് ഡോ.എ.എം.ശ്രീധരൻ, ടി.മുഹമ്മദ് അസ്ലം എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ അമ്പതാം വാർഷികത്തോടനു ബന്ധിച്ച് കേന്ദ്ര വാർത്താവിതരണ വകുപ്പ് നടത്തിയ ദേശീയതല ഫോട്ടോഗ്രാഫി മൽസരത്തിൽ മികച്ച ഫോട്ടോഗ്രാഫറായി തെരഞ്ഞെടുക്കപ്പെട്ട സുകുമാരന് മാതൃഭൂമി കാർഷിക ഫോട്ടോഗ്രാഫി മൽസരത്തിലും എ.കെ.പി.എ നടത്തിയ ജില്ലാതല ഫോട്ടോഗ്രാഫി മൽസരത്തിലും നല്ല ഫോട്ടോഗ്രാഫർക്കുള്ള അംഗീകാരം നേടിയിരുന്നു. കൂടാതെ നിരവധി സംഘടനകളുടെയും സ്ഥാപനങ്ങളുടെയും പ്രശംസാപത്രവും സുകുമാരൻ നേടിയിട്ടുണ്ട്.
നവംബർ 12ന് രാവിലെ 11 മണിക്ക് ആനന്ദാശ്രമത്തിലെ സംപൂജ്യ മുക്താനന്ദ സ്വാമിജി സുകുമാരന് പ്രശസ്തമായ പയ്യന്നൂർ പവിത്രമോതിരം അണിയിക്കും. വൈകിട്ട് മൂന്നിന് പി.സ്മാരക മന്ദിരത്തിൽ നടക്കുന്ന അനുമോദന സമ്മേളനം രാജ്മോഹൻ ഉണ്ണിത്താൻ എംപി ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയർപേഴ്സൺ കെ.വി.സുജാത ഉപഹാര സമർപ്പണം നടത്തും. പൊതുസമൂഹത്തിലെ ഉന്നത വ്യക്തിത്വങ്ങളും സാമൂഹിക സാംസ്കാരിക സംഘടനാ നേതാക്കളും രംഗങ്ങളിലെ വിവിധ ഫോട്ടോഗ്രാഫി മേഖലയിലെ ഭാരവാഹികളും ആദരഭാഷണം നടത്തും. സംഘടനാ കാഞ്ഞങ്ങാട് രാമചന്ദ്രൻ, വെള്ളിക്കോത്ത് വിഷ്ണുഭട്ട്, പ്രമോദ്.പി നായർ, വിശ്വംഭരൻ, ടി.പി.ശ്രീനിവാസൻ,
അബ്ദുൽ ജബ്ബാർ തുടങ്ങിയവർ ഒരുക്കുന്ന
സംഗീതസദസ്സും ഉണ്ടായിരിക്കും.