പീഡനകേസിലെ പ്രതി പോലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു
ബേക്കൽ: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ പ്രതി പോലീസ് കസ്റ്റ ഡിയിൽ നിന്നും രക്ഷപ്പെട്ടു.
നീർച്ചാലിലെ മൂസയുടെ മകൻ ഫർഹാനാ(20) ണ് പോലീസ് കസ്റ്റ ഡിയിൽ നിന്നും രക്ഷപ്പെട്ടത്. ആലപ്പുഴയിലെ പ്രായപൂർത്തിയാ വാത്ത പെൺകുട്ടിയെ പ്രലോഭിപ്പിച്ച് തട്ടിക്കൊണ്ടുപോയി പീഡ നത്തിനിരയാക്കി എന്ന കേസിലെ പ്രതിയാണ് കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ട ഫർഹാൻ. ആലപ്പുഴയിൽ നിന്നും എത്തിയ പോലീസ് സംഘം ഇന്നലെ ഉച്ചയോടെ നീർച്ചാലിൽ നിന്നും ഫർഹാനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
പോലീസ് വാഹനത്തിൽ ആലപ്പുഴയിലേക്ക് കൊണ്ടുപോകുന്ന തിനിടയിൽ വൈകുന്നേരം മൂന്നര മണിയോടെ പെരിയയിൽ വാഹനം നിർത്തി ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചശേഷം പോലീസ് വാഹനത്തിലേക്ക് കയറുന്നതിനിടയിൽ ഇയാൾ പോലീ സുകാരെ വെട്ടിച്ച് ഓടിരക്ഷപ്പെടുകയായിരുന്നു. പോലീസുകാർ പിന്തുടർന്നു വങ്കിലും പിടികൂടാനായില്ല. തുടർന്ന് ബേക്കൽ പോലീ സ് സ്റ്റേഷ നിലെത്തി പരാതി നൽകുകയായിരുന്നു. ആലപ്പുഴ പോലീ സിന്റെ പരാതിയിൽ കേസെടുത്ത് ബേക്കൽ പോലീസ് അന്വേഷണം ആ രംഭിച്ചു.