പോക്സോ കേസ് പ്രതിയെ വിട്ടയച്ചു
കാഞ്ഞങ്ങാട്: പതിനേഴുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസിൽ ഒരു പ്രതിയെ കോടതി കുറ്റക്കാരനല്ലെന്ന് കണ്ടെത്തി വെ റുതേ വിട്ടു. മടിക്കെ മലപ്പച്ചേരിയിലെ രമേശൻ എന്ന പുല്ലൻ രമേ ശ നെയാണ് (35) കാസർകോട് അഡിഷണൽ സെഷൻസ് കോടതി (ഒന്ന്) ജഡ്ജ് എ.വി. ഉണ്ണിക്കൃഷ്ണൻ പ്രോസിക്യൂഷൻ തെളിവുകൾ പര്യാപ്തമല്ലെന്ന് കണ്ട് വെറുതേ വിട്ടത്. ഈകേസിൽ അഞ്ചു പ്ര തികളെ പത്തുവർഷം കഠിന തടവിന് ശിക്ഷിച്ചിരുന്നു. ഇവർ ഇപ്പോ ൾ ശിക്ഷ അനുഭവിച്ചുവരികയാണ്. മറ്റൊരു പ്രതി കൃപേഷ് കേസി നെ തുടർന്ന് വിദേശത്തേക്ക് കടന്നു..
2013 ഡിസംബർ പതിനാറിനാണ് കേസിനാസ്പദമായ സംഭവം ഓട്ടോ ഡ്രൈവറായ ഒന്നാം പ്രതി കൃപേഷും രണ്ടാം പ്രതി രമേശ നും മറ്റ് പ്രതികളും ചേർന്ന് പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ എരിക്കുളം കാഞ്ഞിരപൊയിൽ റോഡിലെ കൊളങ്ങാട്ടെ ആളൊഴി ഞ്ഞ പാറപ്പുറത്ത് കൊണ്ടുപോയി കൂട്ടബലാത്സംഗത്തിന് ഇരയാക്കി യെന്നാണ് പ്രോസിക്യൂഷൻ കേസ്. അന്ന് നീലേശ്വരം സർക്കിൾ ഇൻസ്പെക്ടറായിരുന്ന ഇന്നത്തെ ഡി.വൈ. എസ് .പി. ഹരിശ്ചന്ദ്ര നായി ക്കാണ് കേസ് അന്വേഷിച്ച് കുറ്റപത്രം തയ്യാറാക്കിയത്. ഈ കേസിൽ പ്രതി രമേശനെ മാത്രമാണ് കോടതി വെറുതെ വിട്ടത്. രമേശന് വേണ്ടി ഹൊസ്ദുർഗ് ബാറിലെ പ്രമുഖ ക്രിമിനൽ അഭിഭാഷകൻ അഡ്വ: കെ.എ.സാജൻ ഹാജരായി