വിദ്യാലയവാതിലുകൾ തുറന്നു; കുഞ്ഞു കണ്ണുകളിൽ പുഞ്ചിരി വിരിഞ്ഞു
മടിക്കൈ: ഏറെക്കാലമായി അടച്ചിട്ട വിദ്യാലയത്തിൻ്റെ വാതിലുകൾ കുരുന്നുകൾക്കായി തുറന്നുകൊടുത്തപ്പോൾ മുഖം മറച്ച മാസ്കുകൾക്കു പിന്നിൽ ഒളിപ്പിച്ചു വെച്ച പുഞ്ചിരികൾ കുഞ്ഞു കണ്ണുകളിലൂടെ പുറത്തു വന്നു. കാർഡ് ബോർഡിൽ തീർത്തസൂര്യകാന്തി പൂക്കളും മൃഗങ്ങളുടെ മുഖം മൂടികളും അണിയിച്ച് വിദ്യാലയ കവാടത്തിൽ നിന്നും കുട്ടികളെ സ്വീകരിച്ച് വിദ്യാലയത്തിലേക്ക് ആനയിച്ചു.
സ്ക്കൂൾ പ്രവേശനോത്സവം കാഞ്ഞിരപ്പൊയിൽ ഗവ: ഹൈസ്ക്കൂളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണൻ നിർവ്വഹിച്ചു.
രക്ഷിതാക്കളും അധ്യാപകരും, ജനപ്രതിനിധികളും ചടങ്ങിന് സാക്ഷ്യം വഹിച്ചു.