കാസർകോട്:നായന്മാര്മൂലയിൽ ഇന്ന് ഉച്ചക്ക് രണ്ടര മണിയോടെയുണ്ടായ റോഡപകടത്തിൽ സ്കൂട്ടർ യാത്രികനായ യുവാവ് മരിച്ചു. ഇന്ദിരാനഗർ സ്വദേശി ഷമ്മാസാണ് ദാരുണ മരണത്തിനിരയായത് . .ചരക്ക് ലോറിയെ മറികടക്കാനുള്ള ശ്രമത്തിനിടയിൽ ഷമ്മാസ് റോഡിൽ തലയിടിച്ചു വീഴുകയായിരുന്നു.കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല. അഞ്ചു വര്ഷം മുമ്പ് വാഹനാപകടത്തിൽ മരണപ്പെട്ട പി.യു .ഉമ്മറിന്റെ മകനാണ് ശമ്മാസ്.മാതാവ്,സാറ .ജിഫ്റി സഹോദരനാണ്.