കല കാലത്തിന്റെ കണ്ണാടി: ഷാജി എൻ കരുൺ
രാജ്മോഹൻ നീലേശ്വരത്തിൻ്റെ നോട്ടം നാടക സമാഹാരം പ്രകാശനം ചെയ്തു.
പിലിക്കോട്: കല കാലത്തിന്റേയും സംസ്കാരത്തിന്റെയും കണ്ണാടിയാണെന്നും കലാകാരൻ സാംസ്കാരിക തനിമ ഉയർത്തി വർഗ്ഗീയതക്കും തെറ്റുകൾക്കും എതിരെ ആയുധം തെളിക്കുന്ന വൃക്തിയാകണമെന്നും പ്രസിദ്ധ സംവിധായകനും പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന പ്രസിഡന്റുമായ ഷാജി എൻ കരുൺ പറഞ്ഞു. കലാരംഗത്ത് നാടകമാണ് നവോത്ഥാന ത്തിന്റെ ശില പാകിയതെങ്കിലും പിൽകാലത്ത് ഒട്ടേറെ സിനിമകൾ ഈ പൈതൃകം ഏറ്റെടുക്കുകയുണ്ടായി. കല മനുഷ്യനെ ഉന്നത മൂല്ലൃങ്ങളിലേക്ക് നയിക്കുകയും സംസ്കാരത്തെ പുതുക്കി പണിയുകയൂം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.
രാജ്മോഹൻ നീലേശ്വരം രചിച്ച നോട്ടം എന്ന സ്ത്രീ പക്ഷ _ തീപക്ഷ നാടകം കൈരളി ടി വി റിപ്പോർട്ടർ പി വി കുട്ടന് നൽകി പ്രകാശനം ചെയ്ത് മാണിയാട്ട് സംസാരിക്കുകയായിരുന്നൂ ഷാജി എൻ കരുൺ. പരിപാടിയിൽ വി.ശശി അധ്യക്ഷനായി. എം കെ മനോഹരൻ, ഡോ. ഇ ഉണ്ണികൃഷ്ണൻ, ഇ പി രാജഗോപാലൻ, സി പി ശുഭ, മുകുന്ദൻ ആലപടമ്പൻ. ഉദിനൂർ ബാലഗൊപാലൻ എന്നിവർ സംസാരിച്ചു. ശോഭ ബാലൻ സ്വാഗതവൃം നന്ദൻ മാണിയാട്ട് നന്ദിയും പറഞ്ഞു.