കാഞ്ഞങ്ങാട് റബ്ബേർസിന് കുശവൻ കുന്നിൽ ആസ്ഥാന മന്ദിരം പണിയും
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന കാഞ്ഞങ്ങാട് റബ്ബേഴ്സിന് കുശവൻകുന്ന് എന്ന സ്ഥലത്തു സ്വന്തമായുള്ള 25 സെന്റ് സ്ഥലത്തു കെട്ടിടം പണിയുന്നതിന്റെ നിർമാണ പ്രവൃത്തി ഉത്ഘാടനം നവംബർ 2 നു രാവിലെ 10 മണിക്ക് റബർ ബോർഡ് എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. കെ എൻ രാഘവൻ നിർവഹിക്കും തുടർന്ന് കമ്പനിയുടെ വാർഷിക പൊതുയോഗവും നടക്കും കാർഷികോൽപാദനോപാധികളുടെ ഔട്ട്ലറ്റ് ആയിരം ചതുരശ്ര വിസ്തീർണ്ണമുള്ള റബർ ഷീറ്റ് ഗോഡൗൺ, റബർ പാലിന്റെ ഡിആർസി നിർണ്ണയിക്കുന്നതിനുള്ള റബർ ബോർഡ് അംഗീകാരമുള്ള ലബോറട്ടറി റബ്ബർ ബോർഡിൻറെ കാഞ്ഞങ്ങാട് പ്രാദേശിക കാര്യാലയം, കമ്പനിയുടെ കേന്ദ്ര ഓഫീസ് എന്നിവ അടങ്ങുന്നതാണ് കെട്ടിട സമുച്ഛയമെന്ന് ബന്ധപ്പെട്ടവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
റബ്ബർ ബോർഡ് കമ്പനികൾ രൂപീകരിക്കാൻ തീരുമാനിച്ചതി ൻറെ അടിസ്ഥാനത്തിൽ 1990 ജൂലൈ 3 ന് കാഞ്ഞങ്ങാട് ആസ്ഥാനമായി കാഞ്ഞങ്ങാട് റബ്ബേഴ്സ് നിലവിൽ വന്നു . ജില്ലയിലെ 49 റബ്ബർ ഉത്പാദക സംഘങ്ങളും റബ്ബർ ബോർഡും സംയുക്തമായി പത്തു ലക്ഷം രൂപയുടെ അംഗീകൃത മൂലധനമായി കമ്പനി നിയമ പ്രാകാരം കാഞ്ഞങ്ങാട് റബേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിൽ തുടങ്ങിയ കമ്പനി 2001 ൽ കാഞ്ഞങ്ങാട് റബ്ബഴ്സ് ലിമിറ്റഡ് എന്ന പേരിൽ പബ്ലിക് ലിമിറ്റഡ് കമ്പനിയായി മാറ്റപ്പെട്ടു. ഇന്ന് കമ്പനിക്ക് 2532 ഷെയർ ഉടമകളുണ്ട് അംഗീകൃത മൂലധനം 50 ലക്ഷമായി ഉയർത്തപ്പെട്ടു. അതിൽ റബ്ബർ ബോർഡിൻറെ വിഹിതം 48. 96 ശതമാനവും റബ്ബർ ഉത്പാദക സംഘങ്ങൾക്ക് കൃഷിക്കാരുടേതുമാണ് 11.83 ശതമാനവും 39.21 ശതമാനം റബ്ബർ കാർഷികോൽപാദനോപാധികളും മെഷിനറികളും മിതമായ വിലയ്ക്ക് ലഭ്യമാക്കുന്ന ഈ സ്ഥാപനം കർഷകരുടെ ഉല്പന്നങ്ങളായ റബ്ബർ ഷീറ്റ് ഒട്ടുപാൽ, റബ്ബർ പാൽ എന്നിവയുടെ വിപണനവും നടത്തിവരുന്നു അടിസ്ഥാനത്തിൽ മരുന്ന് തെളിയ്ക്കൽ , റെയിൻ ഗാർഡിങ്, റബ്ബർ തൈ വിതരണം . കൂടാതെ കരാർ റബ്ബർ തോട്ടം വെച്ചുപിടിപ്പിക്കൽ, തോട്ടം ദത്തെടുക്കൽ തുടങ്ങിയ പ്രവൃത്തികളും ചെയ്തുവരുന്നു. കണ്ണൂർ കാസറഗോഡ് ജില്ലകളിലും കർണ്ണാടക ഗോവ മഹാരാഷ്ട്ര സംസ്ഥാനങ്ങളിലുമായി അധികാര പരിധിയുള്ള കമ്പനിക്ക് ആകെ 11 ബ്രാഞ്ചുകളുമുണ്ട്. 2020 21 സാമ്പത്തിക വർഷത്തിൽ 36 കോടിയിൽ പരം രൂപയുടെ വിറ്റുവരവ് നേടിയതോടൊപ്പം കമ്പനിയെ ലാഭത്തിലാക്കാനും കഴിഞ്ഞിട്ടുണ്ടുണ്ടെന്ന് റബ്ബർ ബോർഡ് മേധാവി പവിത്രനും, ബോർഡ് അംഗം കുഞ്ഞമ്പുവും വാർത്താ സമ്മേളനത്തിൽ അറിയിച്ചു.