ഭാര്യാസഹോദരിയെ വെട്ടി പരിക്കേല്‍പ്പിച്ച യുവാവിനെതിരെ നരഹത്യാശ്രമത്തിന് കേസ്
കാഞ്ഞങ്ങാട്: സഹോദരിക്കൊപ്പം ഓട്ടോറിക്ഷയില്‍ പോവുകയായിരുന്ന യുവതിയെ വെട്ടിപ്പരിക്കേല്പ്പിച്ചുവെന്നതിന് സഹോദരി ഭര്‍ത്താവിനെതിരെ നരഹത്യശ്രമത്തിന് കേസ്.
പടന്നക്കാട് കരുവളത്തെ ബീഫാത്തിമയുടെ മകള്‍ അഫ്സ (26)യെ വെട്ടിപരിക്കേല്‍പ്പിച്ചതിന് സഹോദരി ഹബീബയുടെ ഭര്‍ത്താവ് മുഹമ്മദ് സിറാജിനെതിരെയാണ് ഹൊസ്ദുര്‍ഗ് പോലീസ് കേസടുത്തത്. ഗള്‍ഫുകാരനായ ഭര്‍ത്താവ് സമാസിന്റെ വീട്ടില്‍ താമസിക്കുന്ന അഫ്സ സഹോദരി ഹബീബയുടെ കൂടെ താമസിക്കുന്ന ഉമ്മ ബീഫാത്തിമയെ കാണാന്‍ ചെന്നപ്പോള്‍ അഫ്സ അവിടെ ചെന്ന ദേഷ്യത്തിന് സഹോദരി ഹബീബയെ ഭര്‍ത്താവ് മുഹമ്മദ് സിറാജ് തലക്കടിച്ച് പരിക്കേല്‍പ്പിച്ചിരുന്നു.
ഇതിനെ തുടര്‍ന്ന് ഹബീബയെയും കൂട്ടി കാഞ്ഞങ്ങാട് ആശുപത്രിയിലേക്ക് ഓട്ടോയില്‍ പോകവെയാണ് ഓട്ടോതടഞ്ഞ് നിര്‍ത്തി വാക്കത്തി കൊണ്ട് അഫ്സയെ വെട്ടിപരിക്കേല്‍പ്പിച്ചത്. പരിക്കേറ്റ അഫ്സ കണ്ണൂര്‍ എ കെ ജി ആശുപത്രിയില്‍ ചികിത്സയിലാണ്.