രണ്ടാംക്ലാസ് വിദ്യാര്‍ഥിയെ തലകീഴായി തൂക്കിനിര്‍ത്തി അധ്യാപകന്; സ്നേഹം കൊണ്ട് ചെയ്തതെന്ന് പിതാവ്
ഉത്തര്‍പ്രദേശ്:രണ്ടാം ക്ലാസ് വിദ്യാര്‍ഥിയെ സ്കൂളിലെ ബഹുനില കെട്ടിടത്തിനു മുകളില്‍ നിന്നും കാലില്‍ പിടിച്ച് തലകീഴായി തൂക്കി നിര്‍ത്തിയ അധ്യാപകന് അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ മിര്‍സാപുരിലാണ് സംഭവം.
സ്കൂളിലെ പ്രധാനാധ്യാപകനായ മനോജ് വിശ്വകര്‍മയാണ് രണ്ടാം ക്ലാസ് വിദ്യാര്‍ഥിയായ സോനു യാദവിനോട് ക്രൂരകൃത്യം ചെയ്തത്. ക്ലാസിലെ സഹപാഠിയെ കടിച്ചതിനാണ് ഇയാള്‍ കുട്ടിയെ തലകീഴായി തൂക്കി നിര്‍ത്തി ശിക്ഷിച്ചത്.
ക്ഷമാപണം നടത്തിയില്ലെങ്കില്‍ താഴേക്കിടുമെന്നും പറഞ്ഞ് ഇയാള്‍ കുട്ടിയെ ഭീഷണിപ്പെടുത്തി. കുട്ടിയുടെ കരച്ചില് കേട്ട് മറ്റ് വിദ്യാര്‍ഥികള്‍ ഓടിയെത്തിയപ്പോഴാണ് ഇയാള്‍ കുട്ടിയെ താഴെയിറക്കിയത്.
എന്നാൽ തന്റെ കുഞ്ഞിനോട് ചെയ്തത് തെറ്റാണെങ്കിലും, അത് സ്നേഹത്തിന്റെ പുറത്ത് ചെയ്തതാണെന്നാണ് സോനുവിന്റെ പിതാവ് രഞ്ജിത് യാദവ് പറയുന്നത്. സംഭവത്തിൽ അധ്യാപകൻ മനോജിനെ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമാണ് അറസ്റ്റ് ചെയ്തത്.