ഇന്ദിരാഗാന്ധി രക്തസാക്ഷിത്വ ദിനം ജില്ലയിൽ വിവിധ പരിപാടികളോടെ ആചരിക്കും പി.കെ.ഫൈസൽ
കാഞ്ഞങ്ങാട്: ഒക്ടോബർ 31 ന് ഇന്ദിരാഗാന്ധി രക്തസാക്ഷിത്വ ദിനം വിവിധ ചടങ്ങുകളോടെ ആചരിക്കുമെന്ന് ഡി.സിസി അധ്യക്ഷൻ പി കെ ഫൈസൽ വാർത്താ സമ്മേനത്തിൽ അറിയിച്ചു. 31- ന് രാവിലെ എട്ടുമണിക്ക് ബൂത്ത് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ കോൺഗ്രസ് പതാക ഉയർത്തി ഇന്ദിരാഗാന്ധിയുടെ ഫോട്ടോയ്ക്ക് മുന്നിൽ പുഷ്പാർച്ചന നടത്തും
8:30 ന് മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗങ്ങളും നടത്തും 9:30ന് ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ പുഷ്പാർച്ചനയും സർവ്വമത പ്രാർത്ഥനയും അനുസ്മരണ യോഗവും സംഘടിപ്പിക്കും. ചടങ്ങിൽ ഇന്ദിരാഗാന്ധിയുടെ കാസർകോട്ടെ പ്രസംഗം പരിഭാഷപ്പെടുത്തിയ മുൻ കെപിസിസി വൈസ് പ്രസിഡണ്ട് അഡ്വ: സി കെ ശ്രീധരനെ ആദരിക്കും ചടങ്ങ് കെ പി സി സി മുൻ അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. രാജ്മോഹൻ ഉണ്ണിത്താൻ എം പി മുഖ്യാതിഥിയായിരിക്കും. ഉച്ചയ്ക്ക് 3 മണി മുതൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ ദേശീയോദ്ഗ്രഥന റാലി സംഘടിപ്പിക്കും.
വാർത്താ സമ്മേളനത്തിൽ ബാലകൃഷ്ണൻ പെരിയ, എം അസിസാർ, പി.വി.സുരേഷ്, എം.സി പ്രഭാകരൻ.ടോമി പ്ലാച്ചേനി തുടങ്ങിയവർ പങ്കെടുത്തു.