ഇന്ത്യ ജീവിക്കണമെങ്കില്‍ കോണ്‍ഗ്രസ് ജീവിക്കണംഇടതുപക്ഷം എന്റെ പ്രസക്തി ഇല്ലാതാക്കി;രണ്ടു പതിറ്റാണ്ടത്തെ ഇടതുബന്ധം അവസാനിപ്പിച്ച് ചെറിയാന് ഫിലിപ്പ്
തിരുവനന്തപുരം:ഇന്ത്യ ജീവിക്കണമെങ്കിൽ കോൺഗ്രസ് ജീവിക്കണമെന്ന് രണ്ടു പതിറ്റാണ്ടത്തെ ഇടതുബന്ധം അവസാനിപ്പിച്ച് ചെറിയാൻ ഫിലിപ്പ്. ഇന്നലെ കെപിസിസി അധ്യക്ഷന്‍ പാര്‍ട്ടിയിലേക്ക് ക്ഷണിച്ചു. കോൺഗ്രസ് നിലനിൽക്കേണ്ടത് രാജ്യത്തിന്റെ ആവശ്യമാണ്. എന്റെ അധ്വാനത്തിന്റെ മൂലധനം കോണ്‍ഗ്രസിലാണ്. അതുകൊണ്ട് തന്നെ മടങ്ങിയെത്താൻ മടിയില്ല. കോൺഗ്രസിൽ പോരാളിയായിരുന്നു. എന്നെ ആരും പുറത്താക്കിയതല്ല, സ്വയം പുറത്തുപോയതാണ്. അഭയകേന്ദ്രത്തില്‍ മരിക്കുന്നതിനേക്കാള്‍ നല്ലത് വീട്ടില്‍ കിടന്ന് മരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എന്റെ അധ്വാനത്തിന്റെ മൂലധനം കോണ്‍ഗ്രസില്‍ ഉണ്ട്. ഞാൻ പാർട്ടിയിൽ ഉണ്ടായിരുന്നപ്പോൾ അധികാര കുത്തക നിലനിന്നിരുന്നു. സ്ഥിരം പദവികള്‍ വഹിക്കുന്നവര്‍ മാറണമെന്ന് അന്ന് ഞാന്‍ പറഞ്ഞു. എന്നാൽ ഞാൻ പറഞ്ഞ കാര്യങ്ങൾ ഇന്നത്തെ പുതിയ കോൺഗ്രസ് നേതൃത്വം അംഗീകരിച്ചു. 20 വർഷമായി ഇടതുപക്ഷ സഹയാത്രികനാണ്. എന്നാൽ ഇടതുപക്ഷം തന്റെ രാഷ്ട്രീയ പ്രസക്തി ഇല്ലാതാക്കിയെന്ന് ചെറിയാന് ഫിലിപ്പ് തിരുവനന്തപുരത്ത് പറഞ്ഞു. എന്നെ രാഷ്ട്രീയ വ്യക്തിത്വമാകാന്‍ സിപിഎം അനുവദിച്ചില്ല. ആരെയും കുറ്റപ്പെടുത്തില്ല.