കണ്ണൂരില്‍ ലോറികള്‍ കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു
കണ്ണൂർ: താഴെചൊവ്വ ബൈപാസ് പെട്രോൾ പന്പിന് സമീപം നിർത്തിയിട്ട മാലിന്യലോറിയിൽ ചെങ്കൽലോറിയിടിച്ച് ഒരാൾ മരിച്ചു. മാലിന്യ ലോറിയിലുണ്ടായിരുന്ന ഇടുക്കി കന്പംമേട്ട് സ്വദേശി ഷാജി (56) ആണ് മരിച്ചത്.
ഇതേ ലോറിയിലുണ്ടായിരുന്ന ഏറ്റുമാനൂർ സ്വദേശികളായ സനീഷ് (26) സതീഷ് (32) എന്നിവരെ ജില്ലാശുപത്രിയിലും ചെങ്കൽ ലോറിയിലുണ്ടായിരുന്ന സഹായി സവാദി (29) നെ പരിക്കുകളോടെ ചാലയിലെ മിംസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
പുലർച്ചെ അഞ്ചോടെയായിരുന്നു അപകടം. തളിപ്പറന്പിൽ നിന്നും വടകരയിലേക്ക് ചെങ്കല്ലുമായി പോകുന്ന ലോറി താഴെചൊവ്വ ബൈപാസിൽ നിർത്തിയിട്ട മാലിന്യ ലോറിയിൽ ഇടിക്കുകയായിരുന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് സൂചന.