പഞ്ചായത്തുകളുടെ ശുചിത്വ, മാലിന്യ സംസ്കരണ നിലവാരം അളക്കാന്‍ സര്‍വേ
കാസര്‍കോട്:കാസർഗോഡ് ജില്ലയിലെ പഞ്ചായത്തുകളുടെ ശുചിത്വ, മാലിന്യ സംസ്കരണ നിലവാരം അളക്കാന്‍ സര്വേപൊതുജനങ്ങള്ക്കും സര്‍വ്വേയുടെ ഭാഗമാകാം. ജില്ലയിലെ ഗ്രാമപഞ്ചായത്തുകളുടെ ശുചിത്വ, മാലിന്യ സംസ്കരണ നിവലവാരം മെച്ചപ്പെടുത്താന്‍ ലക്ഷ്യമിട്ട് പൊതുജനങ്ങളുടെ പങ്കാളിത്വത്തോടെ സ്വച്ഛ് സര്‍വ്വേക്ഷന്‍ ഗ്രാമീണ്‍ സര്‍വേ നടത്തുന്നു. കേന്ദ്ര കുടിവെള്ള ശുചിത്വ മന്ത്രാലയത്തിന് കീഴില്‍ ഗ്രാമപ്രദേശങ്ങളിലെ ശുചിത്വ മാലിന്യ സംസ്കരണ പ്രവര്‍ത്തനങ്ങളെ വിലയിരുത്തി പഞ്ചായത്തുകള്‍ക്ക് മാര്‍ക്ക് നല്കി ജില്ലകള്‍ക്ക് റാങ്ക് നല്കുന്ന പ്രവര്‍ത്തനമാണ് സ്വച്ഛ് സര്‍വ്വേക്ഷന്‍ ഗ്രാമീണ്‍ സര്‍വേ. പൊതുജനങ്ങളുടെ അഭിപ്രായങ്ങള്‍ ശേഖരിച്ചാണ് സര്‍വേ നടത്തുകായെന്ന് കാസർഗോഡ് ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് അറിയിച്ചു. https://ssg2021.in/Citizenfeedback എന്ന ലിങ്കിലൂടെ പൊതുജനങ്ങള്‍ക്ക് അഭിപ്രായം രേഖപ്പെടുത്താവുന്നതാണ്. പ്രധാനമായും മൂന്ന് മാനദണ്ഡങ്ങള്‍ ഉപയോഗിച്ചാണ് ജില്ലയില്‍ സര്‍വേ നടത്തുക.
സര്‍വ്വീസ് ലെവല്‍ പ്രോഗ്രസ്
ശുചിത്വ മാലിന്യ സംസ്കരണ മേഖലയില്‍ നടപ്പിലാക്കിയ പ്രവര്‍ത്തനങ്ങളുടെ രേഖകള്‍ വെബ്സൈറ്റിലും സ്വച്ഛ് ഭാരത് മിഷന് എം.ഐ.എസിലും കൃത്യമായി അപ്ഡേറ്റ് ചെയ്യുന്നത് നിരീക്ഷിച്ച് പ്രത്യേകം മാര്‍ക്ക് ഇടുന്ന തലമാണിത്.
നേരിട്ടുള്ള നിരീക്ഷണം
വീടുകള്‍, പൊതുസ്ഥലങ്ങള്‍, ഗ്രാമപഞ്ചായത്ത് ഓഫീസ്, മാര്‍ക്കറ്റ്, ആരാധനാലയങ്ങള്‍ എന്നിവിടങ്ങളിലും നേരിട്ട് വിവരങ്ങള്‍ ശേഖരിക്കുന്ന തലമാണിത്. കമ്മ്യൂണിറ്റിതല സോക്പിറ്റ്, കമ്പോസ്റ്റ് പിറ്റ്, ഒഡി എഫ് പ്ലസുമായി ബന്ധപ്പെട്ട വിവിധ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച വിവരശേഖരണവും നടത്തും.
പൊതുജനങ്ങളുടെ അഭിപ്രായ ഖേരണം
സ്വച്ഛ് സര്‍വ്വേ മിഷന് മൊബൈല്‍ ആപ്ലിക്കേഷന്‍, ഫോണ്‍, വെബ്സറ്റ് എന്നിവയിലൂടെ പൊതുജനങ്ങളില്‍ നിന്ന് നേരിട്ട് വിവരശേഖരണം നടത്തുന്ന തലമാണിത്. സ്വച്ഛ് സര്‍വ്വേ മിഷന്റെ സര്‍വേ നടത്തുന്നതിന് കേന്ദ്ര സര്‍ക്കാര്‍ ചുമതലപ്പെടുത്തിയത് ഐ.പി.എസ്.ഒ.എസ് റിസേര്‍ച്ച് പ്രൈവറ്റ് ലിമിറ്റഡിനെയാണ്. സര്‍വീസ് ലെവല്‍ പ്രോഗ്രസിന്റെ ഭാഗമായുള്ള രേഖകളുടെ സമര്‍പ്പണം നവംബര്‍ 30 നകവും ഫീല്‍ഡ്തല ഏജന്‍സിയുടെ പരിശോധന ഡിസംബര്‍ 23-നകവും പൂര്‍ത്തിയാക്കും. ഡിസംബര്‍ 24 മുതല്‍ 2022 ജനുവരി 10 വരെയാണ് ശേഖരിച്ച വിവരങ്ങളുടെ ക്രോഡീകരണവും പഞ്ചായത്തുകളുടെ മാര്‍ക്കിടലും ജില്ലയുടെ റാങ്കിങ്ങും നടക്കുകായെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.