കാഞ്ഞങ്ങാട് നഗരസഭ പരിധിയിലെ സ്കൂളുകളിലേക്ക് കോവിഡ് പ്രതി രോധ ഉപകരണങ്ങളുടെ വിതരണം നടത്തി
കാഞ്ഞങ്ങാട്: കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ അടച്ച സ്കൂളുകള്‍ ഏകദേശം ഒന്നരവര്‍ഷത്തിനുശേഷമാണ് തുറക്കുന്നത്.നവംബർ ഒന്ന് മുതൽ സ്കൂളുകൾ തുറക്കുന്ന പശ്ചാത്തലത്തിൽ സ്കൂളുകളും പരിസരവും നേരത്തെ തന്നെ ശുചീകരിച്ചു തുടങ്ങി. ഇതിനുപുറമേ നവംബർ ഒന്നുമുതൽ സ്കൂളിലേക്ക് തിരിച്ചെത്തുന്ന വിദ്യാർഥികളുടെ സുരക്ഷാ കണക്കിലെടുത്തുകൊണ്ട് കാഞ്ഞങ്ങാട് നഗരസഭയുടെ നേതൃത്വത്തിൽ മുഴുവൻ സ്കൂളുകളിലേക്കും കോവിഡ് പ്രതിരോധ ഉപകരണങ്ങൾ വിതരണം ചെയ്തു തുടങ്ങി.
കുട്ടികൾക്ക് ആവശ്യമായ മാസ്ക്, തെർമൽ സ്കാനർ, പൾസ് ഓക്സിമീറ്റർ, സാനിറ്റൈസർ തുടങ്ങിയവയാണ് ഓരോ സ്കൂളുകളിലേക്കും നൽകുന്നത്. ഇതിന്റെ വിതരണ ഉദ്ഘാടനം നഗരസഭയിൽ വെച്ച് നടന്നു. ചെയർപേഴ്സൺ കെവി സുജാത ഉദ്ഘാടനം ചെയ്തു.ടി.മൊയ്തു മാഷ് സ്വാഗതം പറഞ്ഞു. വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സൺ കെ.വി മായാകുമാരി അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ ഓഫീസർ വി.വി ഭാസ്കരൻ, സ്ഥിരം സമതി അധ്യക്ഷൻ മാരായ പി അഹമ്മദ് അലി, കെ അനീശൻ, കൗൺസിലർമാരായ പി.വി മോഹനൻ, എൻ അശോക് കുമാർ, നിർവ്വഹണ ഉദ്യോഗസ്ഥൻ ജോയി മാഷ് തുടങ്ങിയവർ സംബന്ധിച്ചു.