രാജ് മോഹൻ നീലേശ്വരത്തിൻ്റെ 8-മത് നാടക സമാഹാരം നോട്ടം ഒക്ടോബർ 31 ന് പ്രകാശിതമാകുന്നു
നീലേശ്വരം: നാടകലോകം മെല്ലെ ഉണരുകയാണ്. ഏറെക്കാലം നാടകക്കാരെ സംബന്ധിച്ചിടത്തോളം കഷ്ട രാത്രികളായിരുന്നു. ആത്മാവിഷ്ക്കാരത്തിനു വേണ്ടിയുള്ള അടങ്ങാത്ത പിടച്ചലുമായി അവർ മെല്ലെ തട്ടകത്തിലേക്ക് കടക്കുകയാണ്.
നാടകകൃത്തുക്കളെ സംബന്ധിച്ച് ഇത് ധ്യാനാവസ്ഥയാണ്. രംഗാവിഷ്ക്കാരത്തിനുള്ള എഴുത്തുപ്പുരയിൽ നാടകങ്ങൾ ഓരോന്നായി പിറവി കൊണ്ടു.
ഈ പശ്ചാത്തലത്തിലാണ് രാജ് മോഹൻ നീലേശ്വരത്തിൻ്റെ 8-മത് നാടക സമാഹാരമായ നോട്ടം ഒക്ടോബർ 31 ന് പ്രകാശിതമാകുന്നത്.11 നാടകങ്ങളുടെ ഈ സമാഹാരം പ്രശസ്ത സിനിമാ സംവിധായകൻ ഷാജി എൻ കരുൺ പ്രകാശനം ചെയ്യും. പി.വി.കുട്ടൻ ഏറ്റുവാങ്ങും.ശോഭാ ബാലൻ, വി.ശശി, സി.പി.ശുഭ, ഡോ.ഇ.ഉണ്ണിക്കൃഷ്ണൻ, മനോഹരൻ.എം.കെ, പയ്യന്നൂർ മുരളി, മുകുന്ദൻ ആലപ്പടമ്പൻ, ഉദിനൂർ ബാലഗോപാലൻ, കൃഷ്ണൻ .കെ .പി, നന്ദകുമാർ മാണിയാട്ട് എന്നിവർ ചടങ്ങിൽ പങ്കെടുക്കും. ശോഭാ പബ്ളി ഷേഴ്സാണ് പുസ്തകത്തിൻ്റെ പ്രസാധകർ .സംഘാടകരായ കോറസ്സ് കലാസമിതി, മാണിയാട്ട് അവതരിപ്പിക്കുന്ന വെളിച്ചപ്പാട് എന്ന നാടകവും ചടങ്ങിനോടനുബന്ധിച്ച് ഉണ്ടായിരിക്കും.
സങ്ക ചിത തീവ്ര പ്രതിലോമശക്തികൾക്കെതിരെ ശക്തമായി പ്രതിരോധിക്കുന്ന ഇതിലെ ഓരോ നാടകവും തീ പക്ഷ- സ്ത്രീപക്ഷ നാടകങ്ങളാണ്.
കേരള സാഹിത്യ അക്കാദമി അവാർഡ് അടക്കം നിരവധി അവാർഡുകൾ നാടകരചനയ്ക്ക് കരസ്ഥമാക്കിയ എഴുത്തുകാരൻ്റെ തീർത്തും വ്യത്യസ്തമായ രചിത പാഠങ്ങൾ കോവി ഡാനന്തര രംഗാവിഷ്ക്കാരമാക്കാൻ തയ്യാറെടുപ്പിലാണ് കലാസമിതികളും.