തിരുവനന്തപുരം : ആശുപത്രിയില്‍ ചികിത്സയിലായിരുന്ന രോഗി മെഡിക്കല്‍ കോളേജ് ആശുപത്രി കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചു.കല്ലമ്പള്ളി സ്വദേശി ജോര്‍ജ്ജാണ് മരിച്ചത്. കാല് തെറ്റി താഴെ വീണതാണെന്നാണ് പൊലീസ് നിഗമനം.
മെഡിക്കല്‍ കോളേജിന്റെ പേ വാര്‍ഡ് കെട്ടിടത്തിന്റെ മുകളില്‍ നിന്നാണ് ജോര്‍ജ്ജ് മരിച്ചത്. താഴേക്ക് പതിച്ച ഉടന്‍തന്നെ മരണവും സംഭവിച്ചതായി പോലീസ് പറഞ്ഞു.