ഉത്സവചന്തകള്‍ അനുവദിച്ചില്ലെങ്കില്‍ ഫാത്തിമയുടെ കിടപ്പാടം ബാങ്കെടുക്കും
സുരേഷ് മടിക്കൈ
കാഞ്ഞങ്ങാട്: പത്താമുദയം കഴിഞ്ഞ് കാവുകളും ക്ഷേത്രങ്ങളുമുണരുമ്പോഴും ഉത്സവ ചന്തയിൽ സജീവമായിരുന്ന ചെറുവത്തൂരിലെ ഫാത്തിമയുടെേ ജീവിതത്തിനു മുകളിലിപ്പോഴും കരിനിഴൽ മായുന്നില്ല. മുപ്പത് വർഷമായി ഉത്സവ പറമ്പിൽ ഫാൻസി സാധനങ്ങൾ വിൽക്കുന്ന ഫാത്തിമ ജീവിതം തള്ളിനീക്കുന്നത് കൂലിപ്പണിക്കാരായ ആൺമക്കളുടെ വരുമാനം മാത്രമാണ്. വിവാഹിതരായ ഇവരുടെ കുടുംബച്ചെലവും എല്ലാം കൂടുമ്പോൾ നീത്യച്ചെലവു തന്നെ ബുദ്ധിമുട്ടിലാണെന്ന് ഫാത്തിമ പറയുന്നു
ചെറുവത്തൂർ ഫാർമേഴ്സ് ബാങ്കിൽ നിന്നും കച്ചവടത്തിനായി കടമെടുത്തമുണ്ട് ലക്ഷത്തിൻ്റെ അടവ് മുടങ്ങിയിട്ടു് രണ്ട് വർഷമായി. ബാങ്കിൽ നിന്നും വിളിച്ച് പണമടക്കാൻ ആവശ്യപ്പെടുന്നുണ്ടെങ്കിലും യാതൊരു നിവർത്തിയുമില്ലെന്ന് ഫാത്തിമ പറയുന്നു. വിധവയായ ഫാത്തിമയുടെ കച്ചവടം പുനരാരംഭിക്കണമെങ്കിൽ ലക്ഷൺ വീണ്ടും മുടക്കേണ്ട അവസ്ഥയാണ്. പന്തൽ സാധനങ്ങൾ എല്ലാം ചിതലരിച്ചും ദ്രവിച്ചും നശിച്ചു. ഫാൻസി സാധനങ്ങൾ പലതും പാറ്റയും എലിയും നശിപ്പിച്ചു’ഉത്സവങ്ങൾ തുടങ്ങിയെങ്കിലും ഉത്സവ ചന്തകൾക്ക് വിലക്കേർപ്പെടുത്തിയത് ഇത്തരക്കാരെ കുറച്ചൊന്നുമല്ല ബാധിച്ചിരിക്കുന്നത്. ഇത്തവണയും കച്ചവടം നടന്നില്ലെങ്കിൽ കിടപ്പാടം ബാങ്ക് ജപ്തി ചെയ്യുമെന്ന അപകട മനസിലാണ് ഫാത്തിമയും കുടുംബവും