പണവും ജീവനക്കാരുടെ കുറവും റെയില്‍വേ വികസനത്തിന് തടസം: പാലക്കാട് ഡിവിഷണല്‍ മാനേജര്‍
കാഞ്ഞങ്ങാട്: പണവും ജീവനക്കാരുടെ കുറവുമാണ് റെയില്‍വേ വികസനത്തിന് തടസമായി നില്‍ക്കുന്നതെന്ന് റെയില്‍വേ പാലക്കാട് ഡിവിഷണല്‍ മാനേജര്‍ ത്രിലോക് കൊത്താരി ഐ.ആര്.ആര്.എസ് പറഞ്ഞു. കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷന് സന്ദര്‍ശിക്കവെയാണ് ഇക്കാര്യം അ ദ്ദേഹം ചൂണ്ടികാണിച്ചത്. കൊവിഡ് കാരണം കഴിഞ്ഞ രണ്ടു വര്‍ഷങ്ങളായി റെയില്‍വേക്ക് വരുമാനമില്ല. കുടാതെ ജീവനക്കാരും പരിമിതമാണ്. കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനിലെ പകല്‍ സമയത്തുള്ള ഇന്‍ഫര്‍മേഷന്‍ കേന്ദ്രം പ്രവര്‍ത്തിക്കാത്തത് ചൂണ്ടികാണിച്ച മാധ്യമ പ്രവര്‍ത്തക രോടാണ് ഇക്കാര്യം അദ്ദേഹം പറഞ്ഞത്. എഴുന്നൂറു പേര് വര്‍ക്ക് ചെയ്യേണ്ടിടത്ത് വെറും അഞ്ഞൂറു പേര് മാത്രമാണ് നിലവില്‍ പ്രവര്‍ത്തിക്കുന്നത്. അതു കൊണ്ട് ജീവനക്കാരുടെ കുറവ് നല്ല രീതിയിലുണ്ട്. പണവും ജീവനക്കാരുമുണ്ടായാല് കൂടുതല്‍ നല്ല രീതിയില്‍ മുന്നോട്ട് പോവാം. കാഞ്ഞങ്ങാ ട്ടെ റെയില്‍വേ പാര്‍ക്കിങ് ഏരിയയുടെ പരിമിതികള്‍ ചൂണ്ടിക്കാണിച്ചപ്പോള്‍ എല്ലാ പ്രശ്നങ്ങളും പരിഹരിക്കപ്പെടണമെന്നുണ്ട് പക്ഷെ പണമില്ല. റോട്ടറി പോലുള്ള സന്നദ്ധ സംഘടനകളുമായി സഹകരിച്ച് പാര്‍ക്കിംഗ് ഏരിയ വിപുലീകരണം നടത്താമല്ലോ എന്ന റെയില്‍വേ പാസഞ്ചേഴ്സ് അ സോസി യേഷന്‍ പ്രസിഡന്റ് ടി മുഹമ്മദ് അസ്ലം എന്ന ചോദിച്ച പ്പോള്‍ അത്തരം സ്വാകാര്യ സഹകരണം നിലവില്‍ റെയില്‍വേ പ്രോല്സാഹിപ്പിക്കുന്നി ല്ലെന്ന് പറഞ്ഞു. കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷന് സൂപ്രണ്ട് സിതറാം കോളി, കമേഴ്സ്യല്‍ സൂപ്രണ്ട് മോളി, ഹെല്‍ത്ത് സൂപ്രണ്ട് ലക്ഷ്മി എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. റെയില്‍വേ പാലക്കാട് ഡിവിഷന് മാനേജര്‍ ്ത്രിലോക് കൊത്താരിയുടെ നിരവധി ഉന്നത ഉ ദ്യോഗസ്ഥരുണ്ടായിരുന്നു.
കുഴി നികത്താന്‍ ശക്തമായ നിര്‍ദ്ദേശം
പൂന്തോട്ടത്തിന് അഭിനന്ദനം(ബോക്സ്)
കാഞ്ഞങ്ങാട്: നാല്പത്തിയഞ്ച് മിനുറ്റുകള്‍ കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷന്റെ എല്ലാ ഭാഗങ്ങളിലും പാലക്കാട് ഡിവിഷണല്‍ മാനേജര്‍ ത്രി ലോക് കൊത്താരി ഐ.ആര്.ആര്.എസ് പരി ശോധന നടത്തി. പുതുതായി പൂര്‍ത്തീകരിച്ച കെട്ടിടത്തിന് മുമ്പില്‍ കുഴി കണ്ട പ്പോള്‍ അത് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടാവില്ലെ എന്ന് കൂ ടെയുള്ള പ്രവര്‍ത്തി നടത്തുന്ന എഞ്ചിനീയര്‍മാരോട് അദ്ദേഹം ചോദിച്ചു. പാളത്തിനു ഇടയിലായി മ നോഹരമായ പൂ ന്തോട്ട മൊരുക്കിയതിന് ജീവനക്കാരെ അഭിനന്ദിച്ചു. എല്ലാ ഭാഗങ്ങളിലും ത്രിലോക് കൊത്താരി പരി ശോധന നടത്തി. റെയില്‍വേ സ്റ്റേഷന് മാ നേജരുടെ ഓഫിസ്, സൂപ്രണ്ട് ഓഫിസ്, ലിഫ്റ്റ്, പുതിയ കെട്ടിടം, വിശ്രമ മുറി, അതിലുള്ള കക്കൂസ്, റെയില്‍വേയുടെ പരിസര പ്ര ദേശങ്ങ ളെല്ലാം അ ദ്ദേഹം സന്ദര്‍ശിച്ചു. ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്കി.
കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍ പുതിയ കെട്ടിട പ്രവര്‍ത്തിയുടെ ഭാഗമായുള്ള കുഴി റെയില്‍വേ പാലക്കാട് ഡിവിഷണല്‍ മാനേജര്‍ ത്രി ലോക് കൊത്താരി ഐ.ആര്.ആര്.എസ് സന്ദര്‍ശിക്കുന്നു
കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷന് പരിസരം പാലക്കാട് ഡിവിഷണല്‍ മാനേജര്‍ ത്രിലോക് കൊത്താരി സന്ദര്‍ശനം നടത്തുന്നു.