സംസ്ഥാനത്ത് ലഹരിമരുന്ന് കേസുകളിൽ പ്രതികളാവുന്ന പെൺകുട്ടികളുടെ എണ്ണം കൂടുന്നു
കൊച്ചി: സംസ്ഥാനത്തെ ലഹരിമരുന്ന് കേസുകളിൽ പ്രതികളാവുന്ന പെൺകുട്ടികളുടെ എണ്ണം കൂടുകയാണെന്ന് സർക്കാർ. ഇവരിലേറെയും 25 വയസ്സുവരെയുള്ള പെൺകുട്ടികളാണെന്നും സർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കി.
കേസിൽ പ്രതിയായ വൈപ്പിൻ സ്വദേശിനി ആര്യ ചേലാട്ടിന്റെ (23) ജാമ്യാപേക്ഷയിലാണ് സർക്കാർ ഇക്കാര്യം അറിയിച്ചത്. ജാമ്യം നൽകുന്നതിനെ സർക്കാർ എതിർത്തു.
ജാമ്യാപേക്ഷ വിധിപറയാൻ മാറ്റി.
ഈ വർഷം ജനുവരിയിലാണ് എം.ഡി.എം.എ. വിഭാഗത്തിലുള്ള ലഹരിമരുന്നുകൾ, ഹാഷിഷ് ഓയിൽ, കഞ്ചാവ് എന്നിവയുമായി കാസർകോട് സ്വദേശി വി.കെ. സമീർ, കോതമംഗലം സ്വദേശി അജ്മൽ റസാഖ്, ആര്യ ചേലാട്ട് എന്നിവരെ കൊച്ചി സെൻട്രൽ പോലീസും ജില്ലാ ലഹരിവിരുദ്ധ സ്പെഷ്യൽ ആക്ഷൻ ഫോഴ്സും ചേർന്ന് പിടികൂടിയത്.