രണ്ട് പ്രാവശ്യം ജീവിതം പറിച്ചെടുക്കാന്‍ വന്ന ക്യാന്‍സര്‍ എന്ന വില്ലനെ മനക്കരുത്ത് കൊണ്ട് നേരിട്ടവള്‍.. , കീമോയ്ക്ക് വേണ്ടി ബിരിയാണി വില്‍ക്കാനിറങ്ങിയ സാരിക
ജീവിതത്തില്‍ ഏറ്റവും വേദനാജനകമായ ഒന്ന് ഒറ്റപ്പെടല്‍ തന്നെയാണ്. ആ കൂടെ ഒരു മറാ രോഗം കൂടിയുണ്ടെങ്കില്‍ ആ അവസ്ഥ ഒന്ന് ചിന്തിച്ച് നോക്കൂ. നമുക്ക് ചുറ്റും ഈ അവസ്ഥയിലൂടെ കടന്ന് പോകുന്നവരുണ്ട്. ഇത്തരം സാഹചര്യത്തില്‍ നിന്നും പൊരുതി ജീവിക്കുന്നവരുമുണ്ട്. ജീവിതം തകര്‍ക്കാന്‍ വന്ന കാന്‍സര്‍ എന്ന വില്ലനെ മനക്കരുത്ത് കൊണ്ട് നേരിട്ട സാരിക എന്ന യുവതിയെക്കുറിച്ച് ലക്ഷ്മി ജയന് സോഷ്യല്‍മീഡിയയില്‍ പങ്കു വച്ച കുറിച്ച് ഏവര്‍ക്കും പ്രചോദനം നല്‍കുന്നതാണ്.
കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ,
പ്രതീക്ഷിക്കാതെ ഒറ്റപെട്ടു പോയവരെ കുറിച്ചായിരുന്നു ഞാന്‍ ആലോച്ചിരുന്നത്. താങ്ങാന്‍ ആളുണ്ടായിട്ടും ഞാന്‍ തകര്‍ന്നു പോയെങ്കില്‍ ആരും ഇല്ലാതെ ആകുന്ന ആ അവസ്ഥ എന്ത് ഭയാനകം ആയിരിക്കും ഇല്ലേ??? അങ്ങനെയുമുണ്ട് നമുക്കിടയില്‍ ഒരുപാട് പേര്. പുഞ്ചിരിയുടെ മുഖം മൂടിയില്‍ ശോകത്തെ ഇരുട്ടറയില്‍ തള്ളിയവര്‍… നിങ്ങള്‍ താങ്ങായി നില്ക്കും എന്ന് പ്രതീക്ഷിച്ചു ജീവിക്കുന്നവരെ നിങ്ങള്‍ തഴയുമ്പോള്‍ ഒന്നോര്‍ക്കുക ഓരോ കണക്കും മുകളില്‍ ഉള്ള ആള് രേഖപ്പെടുത്തുനുണ്ടെന്നു.. നമ്മള് വിതയ്ക്കുന്നതേ നമ്മള് കൊയ്യുള്ളു എന്ന്…
നെഞ്ചോട് ഞാന്‍ ചേര്‍ത്ത് പിടിച്ച കുറച്ചു പേരില്‍ രണ്ടു പേരെ കുറിച്ച് ഞാന്‍ പറയട്ടെ? ജീവിതം പൊരുതി ജീവിക്കുന്നവര്‍…. എനിക്ക് ഒരുപാട് ബഹുമാനം… തോന്നിയിട്ടുള്ളവര്‍… സാരിക .. രണ്ട് പ്രാവശ്യം ജീവിതം പറിച്ചെടുക്കാന്‍ വന്ന cancer എന്ന വില്ലനെ മനക്കരുത്ത് കൊണ്ട് നേരിട്ടവള്‍.. ഒറ്റയ്ക്ക് നിന്ന് പൊരുതിയവള്‍.. ഓരോ പ്രാവിശ്യത്തെ കീമോയ്ക്കും വേണ്ടി സ്വന്തമായി അധ്വാനിച്ചു പണം കണ്ടെത്തേണ്ടി വരുന്നവള്‍.. മറ്റുള്ളവരുടെ മുന്നില്‍ കൈ നീട്ടാതെ ബിരിയാണി ഉണ്ടാക്കി വിറ്റു ജീവിതം മുന്നോട്ട് കൊണ്ട് പോകുന്ന സാരികയോട് എനിക്ക് ബഹുമാനത്തില്‍ അല്ലാതെ സംസാരിക്കാന്‍ പറ്റിയിട്ടില്ല.
ഇന്നു ഞാന്‍ വിളിക്കുമ്പോഴും chemo കഴിഞ്ഞു വന്നതിന്റെ ഷീണം ആയിരുന്നു… ഓര്‍ക്കുമ്പോള്‍ നെഞ്ച് പൊടിയും,,.. അവള് എന്ത് കഴിക്കും?.. രാത്രി എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടായാല്‍ ആരുണ്ട് കൂടെ?… ശര്ദില് ഉണ്ടാകുമോ?.. ആലോചിച്ചു നോക്കു.ഒരു പനി വന്നാല്‍ പോലും നമ്മള് ഒറ്റയ്ക്ക് ആണെങ്ങില്‍ ഉള്ള അവസ്ഥ. ജീവിതം മടുത്തു തുടങ്ങി എന്ന് തോന്നുമ്പോള്‍… ഇഷ്ടപെട്ട വസ്ത്രങ്ങള്‍ കിട്ടാതെ വരുമ്പോള്‍.. വീട്ടില്‍ ഉണ്ടാക്കുന്ന ഭക്ഷണം രുചി ഇല്ലാതെ വരുമ്പോള്‍… ഓര്‍ക്കുക ഇതൊന്നും ഇല്ലാത്ത ഒരുപാട് പേര് നമ്മുക്കിടയില്‍ ഉണ്ട്.
നമ്മള് അറിയാതെ പോകുന്ന ഒരുപാട് പേര്. ഒരുനിമിഷം മാറ്റി വെച്ച് ഒന്ന് കണ്ണ് തുറന്നു നോക്കിയാല്‍ നമുക്ക് ചുറ്റും കാണാവുന്ന ഒരുപാട് പേര്. (എന്റെ കഴിഞ്ഞ ആര്‍ട്ടിക്കിളിന് ശേഷം Messengeril ഒരുപാട് പേര് സഹായിക്കാന്‍ താല്പര്യം ഉണ്ടെന്ന് പറഞ്ഞിരുന്നു.. സാരികയുടെ നമ്പര്‍ ഞാന്‍ താഴെ കൊടുക്കുന്നു. എന്ത് സഹായം വേണമെങ്കിലും നിങ്ങള്‍ക്ക് ചെയ്യാം??. ഈ ഒരവസ്ഥയില്‍ ഉള്ള ഒരാളെ ബുദ്ധിമുട്ടിക്കാന്‍ ആയിട്ടോ വിഷമിപ്പിക്കാന്‍ ആയിട്ടോ നിങ്ങള്‍ ആരും വിളിക്കില്ല എന്ന വിശ്വാസം എനിക്കുണ്ട് .)
Sarika Sarikuttan :- # +917306613807.
Google Pay #7306613807