തിരുവനന്തപുരം: വികനസനത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് കടക്കുന്ന സംസ്ഥാനത്തിന്റെ നേട്ടങ്ങൾക്ക് കുതിപ്പേകുന്ന സന്ദർശനമായിരുന്നു ജപ്പാനിലേതും കൊറിയയിലേതുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സന്ദർശനത്തന്റെ നേട്ടങ്ങൾ മാധ്യമങ്ങളോട് വിശദീകരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസം, ആരോഗ്യം, ടൂറിസം, ഐടി, ഭക്ഷ്യസംസ്കരണം, മത്സ്യബന്ധനം, മാലിന്യ സംസ്കരണം, നൈപുണ്യവികസനം, ദുരന്തനിവാരണം തുടങ്ങിയ രംഗങ്ങളിൽ ഗുണകരമാകാവുന്ന സന്ദർശനമാണ് പൂർത്തിയാക്കിയത്. കേരളത്തിന്റെ യുവതയെ മുന്നിൽക്കണ്ടുള്ള യാത്രയായിരുന്നു. ഓരോ കൂടിക്കാഴ്ചയും യുവജനങ്ങൾക്ക് പ്രയോജനപ്പെടും എന്ന് ഉറപ്പാക്കാനായി. അന്താരാഷ്ട്ര നിലവാരത്തിലുള്ള ഉന്നത വിദ്യാഭ്യാസം, ആധുനിക കാലത്തിന് അനുയോജ്യമായ നൈപുണ്യവികസനം എന്നിവ ഉറപ്പുവരുത്താനായി.മുഖ്യമന്ത്രി പറഞ്ഞു.
ജപ്പാനിലെ ചില കമ്പനികൾ ഇപ്പോൾ തന്നെ കേരളത്തിൽ നിക്ഷേപങ്ങൾ നടത്തിയിട്ടുണ്ട്. അവർക്ക് കേരളത്തെക്കുറിച്ച് വലിയ മതിപ്പാണ്. ഈ അനുകൂലാവസ്ഥ കൂടുതൽ കാര്യക്ഷമമായി ഉപയോഗപ്പെടുത്തുക എന്നതാണ് സന്ദർശനത്തിലൂടെ ശ്രമിച്ചത്. ചെറുകിട വ്യവസായങ്ങളിലും സാങ്കേതിക വിദ്യയിൽ അധിഷ്ടിതമായ നൂതന വ്യവസായങ്ങളുടെ കാര്യത്തിലും ജപ്പാൻ മുന്നിലാണ്. ഇവ കേരളത്തിന് അനുയോജ്യമാണ്. ഇത് പരമാവധി കേരളത്തിലേക്ക് ആകാർഷിക്കാനാണ് ശ്രമിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. 200 കോടി രൂപയുടെ നിക്ഷേപം കേരളത്തിലേക്ക് ഉറപ്പിക്കാനായി. ജപ്പാനിൽ നിന്ന് മാത്രം നൂറ് കണക്കിന് കോടിയുടെ നിക്ഷേപം കേരളത്തിലേക്കെത്തും. കേരളത്തിൽ നാല് പതിറ്റാണ്ട് കാലം പ്രവർത്തന പരിചയമുള്ള നീറ്റാ ജെലാറ്റിൻ പ്രവർത്തനങ്ങൾ വിപുലപ്പെടുത്താൻ 200 കോടിയുടെ നിക്ഷേപം നടത്തും. ഇത് കേരളത്തിലെ മാറിയ നിക്ഷേപ സൗഹൃദ സാഹചര്യത്തിനുള്ള അംഗീകാരമാണ്.
തെർമോ കോർപറേഷൻ, തിരുവനന്തപുരത്തുള്ള തെർമോ പെൻബോളിൻ 105 കോടിയുടെ നിക്ഷേപം നടത്തും. ലോകത്തിനാവശ്യമായ ബ്ലഡ് ബാഗ്കളുടെ 10ശതമാനം കേരളത്തിൽ ഉൽപാദിപ്പിക്കാനാവും. തോഷിബയുമായി ലിഥിയം ടൈറ്റാനിയം ഓക്സൈഡ് ബാറ്ററിയുടെ സാങ്കേതികവിദ്യ കൈമാറ്റത്തിന് താൽപര്യപത്രം ഒപ്പുവച്ചു. 2022 ഓടെ കേരളത്തിൽ 10ലക്ഷം വൈദ്യുത വാഹനങ്ങൾ നിരത്തിലിറക്കാനാണ് ലക്ഷ്യം വയ്ക്കുന്നത്. ഇതിൽ എൽടിഒ ബാറ്ററി ഉപയോഗിക്കാം. ഭാവിയുടെ ഇന്ധനം എന്ന് കണക്കാക്കുന്ന ഹൈഡ്രജൻ ഫ്യവൽ സെൽ ഫാക്ടറി സ്ഥാപിക്കുന്നതിനായി ടൊയോട്ടയുമായും ചർച്ച നടത്തി. ഇക്കാര്യത്തിൽ ലെറ്റർ ഓഫ് ഇന്റൻഡ് ഒപ്പുവയ്ക്കുവാനാണ് ഉദ്ദേശിക്കുന്നത്. എറണാകുളത്തെ പെട്രോകെമിക്കല്‍ കോംപ്ലെക്സില്‍ ഒരു ലൂബ്രിക്കന്റ് ബെന്‍ഡിങ് യൂണിറ്റ് സ്ഥാപിക്കുവാന്‍ ജിഎസ് കാള്‍ടെക്സ് കോര്പറേഷന് താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഐടിയിലും, ആയുര്‍വേദത്തിലും, ചെറുകിട ഇടത്തരം വ്യവസായങ്ങളിലും നിക്ഷേപ സാധ്യത നേരിട്ട് മനസ്സിലാക്കാന്‍ ജപ്പാനിലെ സനിന് പ്രവിശ്യയില്‍ നിന്നും 5 മേയര്‍മാര്‍ അടങ്ങുന്ന സംഘം കേരളത്തിലേക്ക് വരുന്നുണ്ട്.
ടോക്കിയോയില്‍ സംഘടിപ്പിച്ച നിക്ഷേപക സംഗമത്തില്‍ 150-ഓളം നിക്ഷേപകര്‍ പങ്കെടുത്തു. നിര്‍മാണം, വ്യാവസായിക അടിസ്ഥാന വികസനം, മാര്‍ക്കറ്റിങ് ഹബ്, ആരോഗ്യം, ടൂറിസം, എടി, ബയോ-ടെക്നോളജി, കാര്‍ഷിക വ്യവസായങ്ങള്‍ എന്നീ മേഖലകളില്‍ കേരളത്തില്‍ നിക്ഷേപം നടത്തുവാന്‍ അവരെ ക്ഷണിച്ചു. ഇവിടെ നിലവില്‍ നിക്ഷേപം നടത്തിയ നിസാന്‍, ഫ്രാസ്കോ ഉള്‍പ്പടെയുള്ള കമ്പിനികള്‍ കേരളത്തിന്റെ നിലവിലെ സാഹചര്യങ്ങളെ മതിപ്പോടെയാണ് കാണുത് എന്ന് അവിടെ വ്യക്തമാക്കപ്പെട്ടു. ഇത് കേരളത്തിലേക്ക് ഇനിയും നിക്ഷേപം കൊണ്ടുവരുന്നതിനു സഹായകരമായ അനുഭവമായി. ജപ്പാന് എക്സ്റ്റേര്‍ണല്‍ ട്രേഡ് ഓർഗനൈസേഷന്റെ ഓഫീസ് തിരുവനന്തപുരത്ത് ആരംഭിക്കുവാന്‍ അവരെ ക്ഷണിച്ചു.
കൊറിയ സന്ദർശനം
ജപ്പാനെ പോലെത്ത ചെറുകിട ഇടത്തരം വ്യവസായങ്ങളുടെ കാര്യത്തില്‍ മുന്നിൽ നില്ക്കു രാജ്യമാണ് കൊറിയ. സാങ്കേതിക വിദ്യയിലും അതിലധിഷ്ഠിതമായ നൂതന വ്യവസായങ്ങളുടെ കാര്യത്തിലും ലോകത്തിന്റെ തന്നെ മുന്‍ നിരയിലുള്ള രാജ്യമാണ് കൊറിയയും. കേരളത്തെ കൊറിയയ്ക്കു പരിചയപ്പെടുത്തുക എന്ന ദൗത്യമാണ് കൊറിയന്‍ യാത്രയില്‍ ഏറ്റെടുത്തത്. സമുദ്രോത്പാദന-ഭക്ഷ്യസംസ്കരണ രംഗത്ത് പങ്കാളികളെ കണ്ടെത്താന്‍ കൊറിയ ഫുഡ് ഇന്‍ഡസ്ടറി ഡെവലപ്മെന്റ് അസോസിയേഷന് (ഭക്ഷ്യ സംസ്കരണ യൂണിറ്റുകളുടെ തലവന്മാരുടെ ഒരു സംഘത്തെ) കേരളത്തിലേക്ക് അടുത്ത മാസത്തോടെ അയക്കും. കൊറിയ ട്രേഡ് ഡെവലപ്മെന്റ് അസോസിയേഷനും ഭക്ഷ്യ സംസ്കരണ രംഗത്ത് നിക്ഷേപത്തിന് താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.
ചേര്‍ത്തലയിലെ സമുദ്രോത്പ സംസ്കരണ മേഖല സന്ദര്‍ശിച്ചു കേരളത്തിലെ ഈ രംഗം പരിശോധിക്കുവാനും തുടര്‍ന്ന് കയറ്റുമതി നടത്തുവാനും കൊറിയ ഇമ്പോര്‍ട്ട്സ് അസോസിയേഷന് തീരുമാനിച്ചിട്ടുണ്ട്. കെഎസ്ഐഡിസി യുടെ ചേര്‍ത്തല ഫുഡ് പാര്‍ക്കില്‍ ഒരു ടെസ്റ്റ് സെന്റര്‍ തുടങ്ങുവാനും ഇവര്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. നിലവില്‍ കൊറിയയിലേക്ക് കയറ്റി അയക്കുന്ന ഉത്പങ്ങള്‍ വിയാറ്റ്നാം വഴിയാണ് പോവുന്നത്, ടെസ്റ്റ് സെന്റര്‍ വരുതോടെ നേരിട്ട് കയറ്റുമതി നടത്തുവാന്‍ കഴിയും. ഹ്യുണ്ടായിയുടെ വാഹന പാര്‍ട്സ് സപ്ലയര്‍ ആയ എല്‍കെ ഹൈ-ടെക് ഒരു പുതിയ മാനുഫാക്ചറിങ് യൂണിറ്റ് ആരംഭിക്കുവാന്‍ പാലക്കാട് (15,000 ചതുരശ്ര അടി) സ്ഥലം ആവശ്യപ്പെട്ടിട്ടുണ്ട്.ഐടി, എല്‍ഇഡി നിര്‍മ്മാണം, ഓട്ടോമൊബൈല്‍ കംപോണേന്റ്സ്, ഭക്ഷ്യ സംസ്കരണം, ഇടത്തരം-ചെറുകിട വ്യവസായങ്ങള്‍, ലോജിസ്റ്റിക്സ്, സപ്ലെ ചെയിന്‍ തുടങ്ങിയ മേഖലകളിലില്‍ നിക്ഷേപിക്കുവാനാണ് കൊറിയയില്‍ നിന്നും നിക്ഷേപകര്‍ താത്പര്യം പ്രകടിപ്പിച്ചത്.
എൽഡിഎഫിന്റെ പ്രകടനപത്രികയിൽ കേരളത്തിന്റെ വികസനവുമായി ബന്ധപ്പെട്ട് നടപ്പാക്കാനുദ്ദേശിക്കുന്ന കാര്യങ്ങൾ അക്കമിട്ട് രേഖപ്പെടുത്തിയിരുന്നു. അവയിൽ ബഹുഭൂരിഭാഗവും നടപ്പാക്കാനായി. നാടിന്റെ ഭാവിക്ക് യോജിച്ച അടിസ്ഥാന സൗകര്യവികസനത്തിന് ഉതകുംവിധത്തിൽ നിക്ഷേപങ്ങളെയും ആധുനിക വ്യവസായങ്ങളെയും ആകർഷിക്കൽ, കേരളത്തിൽ തന്നെ ഉൽപാദ്നം വർധിപ്പിക്കൽ, വിഭവങ്ങളുടെ നീതിയുക്തമായ വിതരണം ഇവയെല്ലാം പ്രകടന പത്രികയിൽ പറഞ്ഞു. ഇതിന്റെ ഭാഗമായി സംസ്ഥാനത്തിന് പല മേഖലകളിലും നേട്ടങ്ങളുണ്ടാക്കാനായെന്നും മുഖ്യമന്ത്രി പറഞ്ഞു. അടിസ്ഥാന സൗകര്യവികസനം, വിദ്യാഭ്യാസം, ആരോഗ്യം, പുത്തൻ വ്യവസായങ്ങൾ, ഇത്തരം കാര്യങ്ങളിൽ നമുക്ക് വികസനത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് കടക്കേണ്ടതായിട്ടുണ്ട്. ആ ഉദ്ദേശത്തോടെയാണ് ജപ്പാനും കൊറിയയും സന്ദർശിച്ചത്. വിജയകരമായ സന്ദർശനമായിരുന്നു ഇത്. ഉൽപാദനം വർധിപ്പിക്കുകയും നീതിയുക്തമായി വിതരണം നടക്കുകയും ചെയ്താൽ മാത്രമേ ജനങ്ങളുടെ ജീവിതത്തെ ഗുണപരമായി മുന്നോട്ട് നയിക്കാനാവു. ഇതിന് ശാസ്ത്ര സാങ്കേതിക രംഗത്ത് മാനവരാശി ആർജിച്ച വിജ്ഞാനങ്ങളാകെ നാടിന്റെ സവിശേഷതയ്ക്കനുസരിച്ച് ഉപയോഗപ്പെടുത്താനാവണം. അങ്ങനെ വന്നാൽ ഉൽപാദന രംഗത്ത് വലിയ മാറ്റമുണ്ടാക്കാനാവും. ജപ്പാൻ, കൊറിയ പോലുള്ള രാജ്യങ്ങൾ ഈ രീതിയിൽ വലിയ അളവിൽ മുന്നോട്ട് പോയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.