കഴിഞ്ഞ ഒന്നര വര്‍ഷക്കാലമായി കോവിഡ് മഹാമാരി നിമിത്തം കേരളത്തിലെ ആയിരക്കണക്കിന്
ഉത്സവക്കച്ചവടക്കാര്‍ ദുരിതകയത്തില്‍
കാഞ്ഞങ്ങാട്: കഴിഞ്ഞ ഒന്നര വർഷക്കാലമായി കോവിഡ് മഹാമാരി നിമിത്തം കേരളത്തിലെ ആയിര ക്കണക്കിന് ഉത്സവക്കച്ചവടക്കാരും അവരുടെ കുടുംബവും നിത്യ ദുരിതത്തിലാണന് കേരള ഫെസ്റ്റിവൽ മർച്ചൻ്റ് യൂണിയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
മറ്റെല്ലാ തൊഴിൽ സമൂഹങ്ങൾക്കും പലതരം ആനുകൂല്യം ലഭിച്ചപ്പോൾ ഉത്സവകച്ചവടക്കാർക്ക് മാത്രം ഇക്കാലമത്രയും ആശ്രയം റേഷനും കിറ്റും മാത്രമല്ലാതെ മറ്റ് ആനുകൂല്യങ്ങൾ ഒന്നും തന്നെ ലഭിച്ചിട്ടില്ല.
എല്ലാ തൊഴിൽ മേഖലകൾക്കും, ഉത്സവ ആരവങ്ങൾക്കും ഗവൺമെന്റ് അനുമതി നൽകിയപ്പോൾ ഉത്സവകച്ചവടക്കാർക്ക് മാത്രം അവരുടെ കച്ചവടം നടത്താൻ അനുമതി നൽകാത്തതിൽ കച്ചവടക്കാർ വളരെയധികം നിരാശയിലാണ്.
ഈ സാഹചര്യത്തിൽ മറ്റ് തൊഴിൽ മേഖലകളെല്ലാം പ്രവർത്തിക്കുന്നത് പോലെത്തന്നെ സർക്കാ റിന്റെ കോവിഡ് മാനദണ്ഡം പാലിച്ചുകൊണ്ട് ഉത്സവക്കച്ചവടകകാർക്കും കച്ചവടം ചെയ്യുവാൻ അനു മതി നൽകണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട് ബന്ധപ്പെട്ടവർക്ക് നിവേദനം നൽകുവാൻ തീരുമാനിച്ചിരി ക്കുകയാണ് .സംഘടന ‘
ജില്ലയിൽ ഈ മേഖലയിൽ 500 ൽ അധികം വരുന്ന തൊഴിലാളികൾ പ്രവർത്തിക്കുന്നുണ്ട് . അതുകൊണ്ടുതന്നെ ഈ മേഖലയെ ഗവൺമെന്റ് പ്രത്യേകം തൊഴിൽ മേഖലയായി കണ്ട് അംഗീകാരം നൽകുകയും തൊഴിലാളികൾക്ക് തിരിച്ചറിയൽ കാർഡ് നൽകുകയും വേണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത്. വാർത്താ സമ്മേളനത്തിൽ ‘സംസ്ഥാന പ്രസിഡണ്ട എ കെ ബാബു പണത്തൂർ സംസ്ഥാന നേതാക്കളായ മനോജ് പയ്യന്നൂർ രമേശൻ ചട്ടഞ്ചാൽ, ഫാത്തിമ ചെറുവത്തൂർ അസി ജലീൽ, കുമാരൻ നായൻമാർമൂല .അലി ഹസൻ, സൂര്യകമാർ എന്നിവർ പങ്കെടുത്തു.