അച്ഛന് മരിച്ച് കിടക്കുന്നു, ശവപ്പെട്ടിക്ക് അരികില്‍ നിന്ന് മോഡലിന്റെ ഫോട്ടോഷൂട്ട്, ഒടുവില്‍ സംഭവിച്ചത്
ഫോളോവേഴ്സിന്റെയും ലൈക്കുകളുടെയും എണ്ണം കൂട്ടാനായി സോഷ്യല്‍ മീഡിയകളില്‍ എന്തും പങ്കുവെയ്ക്കുമെന്ന സ്ഥിതിയിലാണ് ചിലര്‍. ഇപ്പോള്‍ മിയാമിലെ ഇന്‍സ്റ്റഗ്രാം താരം വലിയ വിധത്തില്‍ വിമര്‍ശനം നേരിടേണ്ടി വന്നിരിക്കുകയാണ്. സ്വന്തം അച്ഛന് മരിച്ചു കിടക്കുന്നു, അച്ഛനെ കിടത്തിയിരിക്കുന്ന ശവപ്പെട്ടിയുടെ അടുത്ത് നിന്നുമാണ് ജെയ്ന്‍ റിവറ എന്ന ഇന്‍സ്റ്റഗ്രാം താരം ചിത്രങ്ങള്‍ പകര്‍ത്തി പങ്കുവെച്ചത്. നിരവധി ചിത്രങ്ങളാണ് ഇവര്‍ പങ്കുവെച്ചത്.
ചിത്രശലഭം പറന്നു പോയി, നിത്യശാന്തി നേരുന്നു പപ്പ, നിങ്ങളായിരുന്നു എന്റെ അടുത്ത സുഹൃത്ത്. നന്നായി ജീവിച്ച ജീവിതം. ഇതായിരുന്നു ചിത്രങ്ങള്‍ക്ക് നല്കിയ തലക്കെട്ട്. 8 ചിത്രങ്ങളാണ് പങ്കുവെച്ചത്. ഇതിന് പിന്നാലെ കടുത്ത വിമര്‍ശനങ്ങളാണ് താരത്തിന് നേരിടേണ്ടി വന്നത്. അതോടെ ചിത്രങ്ങള്‍ നീക്കം ചെയ്തു.
കറുത്ത സ്യൂട്ട് ഡ്രസാണ് ഇവര്‍ ധരിച്ചിരുന്നത്. പല പോസുകളിലുള്ള ചിത്രങ്ങളില്‍ പലതിലും ഇവര്‍ ചിരിച്ചാണ് നില്ക്കുന്നതും. എന്തായാലും ലൈക്കും ഷെയറുകളും മോഹിച്ച് പങ്കുവെച്ച ചിത്രങ്ങള്‍ നീക്കം ചെയ്യുകയും അക്കൗണ്ട് തന്നെ ഡിലീറ്റ് ചെയ്യേണ്ടിയും വന്നിരിക്കുകയാണ് ജെയ്ന്‍ റിവറയ്ക്ക്