വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമം: ആർ.എസ്.എസ് പ്രവർത്തകൻ റിമാൻഡിൽ
പാനൂർ: പതിനെട്ടുകാരിയായ വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ആർ.എസ്.എസ് പ്രവർത്തകൻ റിമാൻഡിൽ. ചമ്പാട് കുറിച്ചിക്കരയിലെ പുത്തൻ പുരയിൽ പി.പി. ദിലീപിനെയാണ് (50) റിമാൻഡ് ചെയ്തത്. വീട്ടിൽ അതിക്രമിച്ചുകടന്ന് പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന രക്ഷിതാക്കളുടെ പരാതിയിൽ പാനൂർ പൊലീസ് ഇൻസ്പെക്ടർ എം.പി. ആസാദ് അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. സി.പി.എം പ്രവർത്തകൻ എം.എം. ചന്ദ്രനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതി കൂടിയാണ് അറസ്റ്റിലായ ദിലീപ്.