പട്ടയ ഭൂമിയിലെ കെട്ടിട നിര്‍മ്മാണത്തിനുള്ള കോടതി വിധിയുടെ അടിസ്ഥാനത്തിലുള്ള തടസം നീക്കാന്‍
അടിയന്തിരമായ നിയമ നിര്‍മ്മാണം നടത്തണം: സ്റ്റിഫന്‍ ജോര്‍ജ്
കാഞ്ഞങ്ങാട്: കേരളത്തിലെ മലയോര പ്രദേശങ്ങൾ ഉൾപ്പെടയുള്ള പട്ടയ ഭൂമികളിൽ വീടും മറ്റു കെട്ടിട നിർമ്മാണ പ്രവൃത്തികളും കോടതി വിധിയുടെ അടിസ്ഥാനത്തിൽ ഏർപ്പെടുത്തിയ നിരോധനം നീക്കം ചെയ്യാൻ അടിയന്തിരമായ നിയമ ഭേദഗതി ചെയ്യാൻ കേരള സർക്കാർ നിയമ സഭയിൽ ബില്ല് പാസാക്കണമെന്ന് സ്റ്റിഫൻ ജോർജ് കാഞ്ഞങ്ങാട് ഹൊസ്ദുർഗ് ലയൺസ് ഹാളിൽ കേരള കോൺഗ്രസ്റ്റ് (എം ) ജില്ല പ്രവർത്തക സമ്മേളനവും പാർട്ടിയിലേക്ക് കടന്നവന്നവർ .ക്കുള്ള മെമ്പർഷിപ്പ് വിതരണത്തിൻെറ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം, ജില്ല തല ഉദ്ഘാടനം ആദ്യ മെമ്പർ ഷിപ്പ് റിട്ടേർഡ് .ലെഫ്ൻറ് എൻ.കെ.ശശിധരന് നൽകി. പാർട്ടിയിലേക്ക് ജോസഫ് വിഭാകത്തിൽ നിന്ന് കടന്നു വന്നവർക്ക് മെമ്പർഷിപ്പ് നൽകി സ്വീകരിച്ചു.
യോഗത്തിൽ ജില്ലാ പ്രസിഡണ്ട് കൃര്യക്കോസ് പ്ലാപ്പറമ്പിൽ അധ്യക്ഷനായി, സംസ്ഥാന ജനറൽ സെക്രടറി ബെന്നി കക്കാട്ട്, ജോയി കൊന്നക്കൽ (കണ്ണൂർ ജില്ല പ്രസിഡണ്ട് ), കാസർക്കേട് ജില്ല ചുമതലയുള്ള സജി കുറ്റിയാന മറ്റം, ചാക്കോ തെന്നിപ്ലാക്കൽ, ജേക്കബ് കാനാട്ട്, ബിജു തുളിശ്ശേരി, സജി സെബാസ്റ്റ്യാൻ , ജെയിംസ് മാരൂർ, ജോസഫ് മൈക്കിൾ , ലിജിൻ ഇരുപ്പക്കാട്ട്, ജോയി മൈക്കിൾ , ഷിനോജ് ചാക്കോ , ഡാവിസ്റ്റീഫൻ , ഇ.എൽ. ടോമി, ജോസ് കാക്കകൂടുങ്കൽ, ബാബു നെടിയകാല , രാഘവ ചേരാൽ, മാത്യൂ കാഞ്ഞിരത്തിങ്കൽ, ബേബി പന്തലൂർ, ഹരിപ്രസാദ് മേനോൻ , സിജി കട്ടക്കയം, ടോമി കുമ്പാട്ട് ,സിബി മേക്കുന്നേൽ, സ്റ്റിഫൻ മൂരിക്കുന്നേൽ, കെ.സി. പീറ്റർ എന്നിവർ സംസാരിച്ചു.