കെ ആര്‍എംയു കാഞ്ഞങ്ങാട് മേഖലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ടി.കെ പ്രഭാകരകുമാറിന്റെ പരാജിതന്റെ പൂന്തോട്ടം’ കവിതാസമാഹാരത്തിന്റെ പ്രകാശനം 30ന്
കാഞ്ഞങ്ങാട്: കെ.ആര്.എം.യു കാഞ്ഞങ്ങാട് സോണിന്റെ നേതൃത്വത്തില്‍ ടി.കെ പ്രഭാകര കുമാറിന്റെ സീ ചേഞ്ച് ബുക്ക്സ് പ്രസിദ്ധീകരിക്കുന്ന പരാജിതന്റെ പുന്തോട്ടം എന്ന കവിതാ സമഹാരത്തിന്റെ പ്രകാശനം 30ന് ശനി രാവിലെ 10.30ന് കാഞ്ഞങ്ങാട് പ്രസ് ഫോറം ഹാളില്‍ നടക്കും. പരിപാടിയില്‍ കെ.ആര്.എം.യു കാഞ്ഞങ്ങാട് സോണ്‍ ജന.സെക്രട്ടറി അനില്‍ പുളിക്കല്‍ സ്വാഗതം പറയും.
കെ.ആര്.എം.എ കാഞ്ഞങ്ങാട് സോണ്‍ പ്രസിഡന്റ് ഫസലുറഹ്മാന് ഏ.എം അധ്യക്ഷത വഹിക്കും. സാഹിത്യ നിരൂപകന് ഡോ.എ.എം ശ്രീധരന്, മുതിര്‍ന്ന മാധ്യമ പ്രവര്ത്തകന് ടി മുഹമ്മദ് അസ്ലമിന് നല്കി പ്രകാശനം ചെയ്യും. പുല്ലൂര്‍ പെരിയ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.കെ അരവിന്ദാക്ഷന് അധ്യക്ഷത വഹിക്കും. ശ്വേത ഹരി (ജോ.സെക്രട്ടറി, കെ.ആര്.എം.യു കാഞ്ഞങ്ങാട് സോണ്‍) പുസ്തക പരിചയം നടത്തും. അതീഖ് ബേവിഞ്ച (കഥാകൃത്ത്, പ്രസാധകന്), പി പ്രവീണ്‍ കുമാര്‍ (പ്രസിഡന്റ്, പ്രസ് ഫോറം കാഞ്ഞങ്ങാട്), ഏ.വി സുരേഷ് കുമാര്‍ (ജില്ലാ ജന.സെക്രട്ടറി, കെ.ആര്.എം.യു), അരവിന്ദന് മാണിക്കോത്ത് (മാനേജിംഗ് എഡിറ്റര്‍, ലേറ്റസ്റ്റ്), മാനുവല്‍ കുറിച്ചിത്താനം
(മാനേജിംഗ് എഡിറ്റര്‍, ജന്മദേശം), ബഷീര്‍ ആറങ്ങാടി (മാനേജിംഗ് എഡിറ്റര്‍, മലബാര്‍ വാര്‍ത്ത), മുജീബ് അഹമ്മദ്
(പബ്ലിഷര്‍, ഉത്തരദേശം), ഇ.വി ജയകൃഷ്ണന് (റിപോര്‍ട്ടര്‍, മാതൃഭൂമി), ജോയ് മാരൂര്‍ (ജന.സെക്രട്ടറി, പ്രസ് ഫോറം കാഞ്ഞങ്ങാട്)
രാജേഷ് പള്ളിക്കര (ജില്ലാ പ്രസിഡന്റ്, കെ.ആര്.എം.യു നോണ്‍. ജേര്‍ണലിസ്റ്റ് യൂനിയന്‍), സുരേഷ് മടിക്കൈ
(കെ.ആര്.എം.യു മീഡിയ കോര്‍ഡിനേറ്റര്‍) എന്നിവര്‍ പ്രസംഗിക്കും. ടി.കെ പ്രഭാകരകുമാര്‍ മറുമൊഴി നല്‍കും.